ദുബൈ അനുവദിച്ചത് 7000 ഗോള്‍ഡ് കാര്‍ഡ് വിസ
ദുബൈ: രാജ്യത്ത് ഇതിനകം 7000ത്തോളം ഗോള്‍ഡ് കാര്‍ഡ് വിസ അനുവദിച്ചതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മാരി. രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താമസക്കാര്‍ക്ക് ദുബൈ അനുവദിച്ച 10 വര്‍ഷം കാലാവധിയുള്ള വിസയാണ് ഗോള്‍ഡ് കാര്‍ഡ് വിസ. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, കായികതാരങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരാണ് 7000 ഗുണഭോക്താക്കളില്‍ ഉള്‍പ്പെട്ടത്. 103 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിസ നേടിയെടുത്തത്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ശക്തതി പകരുന്നതാണ് റെസിഡന്‍സിക്കായുള്ള പുതിയ സംവിധാനം. രാജ്യത്തിനകത്ത് കുറഞ്ഞത് അഞ്ചു മില്യണ്‍ ദിര്‍ഹമെങ്കിലും സ്വത്ത് കൈവശമുള്ളവരെയാണ് ആദ്യഘട്ടത്തിലെ ഗോള്‍ഡ് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന് മേജര്‍ ജനറല്‍ അല്‍ മാരി പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2019 ലാണ് ഗോള്‍ഡ് കാര്‍ഡ് വിസ പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്കും കായിക താരങ്ങള്‍ക്കും മികവുറ്റ ഡോക്ടര്‍മാര്‍ക്കും ദീര്‍ഘകാലം റെസിഡന്‍സി അനുവദിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് സ്‌പെഷലൈസ്ഡ് എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, പിഎച്ച്.ഡി ബിരുദധാരികള്‍, കലാകാരന്മാര്‍ തുടങ്ങി മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ വരെ ഉള്‍പ്പെടുത്തി പട്ടിക വിപുലീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."