ഇമ്രാന് ഖാനെ അയോഗ്യനാക്കണമെന്ന ഹരജി തള്ളി
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പാകിസ്താന് സുപ്രിംകോടതി തള്ളി. ഇമ്രാന് ഖാന് കഴിഞ്ഞ ദേശീയ അസംബ്ലി അംഗമായിരുന്ന കാലത്ത് സമര്‍പ്പിച്ച ഹരജിയാണെന്നും ദേശീയ അസംബ്ലിയുടെ കാലാവധി കഴിഞ്ഞതാണെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയത്.
ഇമ്രാന്ഖാന് സത്യസന്ധനും നീതിമാനുമല്ലെന്നും അതിനാല്‍ അയോഗ്യനാക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കിയത്.
2017 മേയില്‍ അഡ്വ. ദന്യാല് ചൗധരിയാണ് ഹരജി ഫയല്‍ ചെയ്തത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ആറംഗ സംഘത്തെ കോടതി ചുമതലപ്പെടുത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇമ്രാന് ഖാനെതിരെയുള്ള ഹരജി കോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."