മുംബൈയില്‍ പെരുമഴ: വെള്ളത്തില്‍ മുങ്ങി റെയില്‍വേയും റോഡും
മുംബൈ: മഹാരാഷ്ട്രയുടെ ഒരു ഭാഗത്ത് കടുത്ത വരളര്‍ച്ച നേരിടുന്നതിനിടെ, മുംബൈ നഗരത്തില്‍ പെരുമഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ നഗരപാതകളും റെയില്‍പാതകളും വെള്ളം നിറഞ്ഞു.
പുലര്‍ച്ച നാലിനും അഞ്ചിനും ഇടയില്‍ 100 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. രാത്രി മൊത്തം 360 മില്ലി മീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്.
Western Railway releases help desk numbers for passenger inquiry, in the light of water-logging at Palghar railway station. #Maharashtra pic.twitter.com/t0XQRDl8fS
— ANI (@ANI) July 1, 2019
നിരവധി റെയില്‍പാതകള്‍ വെള്ളത്തിനടിയിലായതോടെ പല ട്രെയിനുകളും റദ്ദാക്കി. മുംബൈ ലോക്കല്‍ ട്രെയിനുകളാണ് റദ്ദാക്കിയതില്‍ കൂടുതലും. ചില ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയോടുകയോ റദ്ദാക്കുകയോ ചെയ്തു.
Waterlogged airindia road. Levels rising on parts of LBS from ghatkopar to Kurla too. @mybmc @MumbaiPolice #MumbaiRainsLive #MumbaiRain pic.twitter.com/Nm3QxDtFu7
— priyambada singh (@priyambada_s) July 1, 2019
മുംബൈ, താനെ, റായ്ഗഢ്, പാല്‍ഗഢ് എന്നിവിടങ്ങളില്‍ അടുത്ത മണിക്കൂറുകളിലും സമാനമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
13 ട്രെയിനുകള്‍ റദ്ദാക്കിയതായി വെസ്റ്റേണ്‍ റെയില്‍വ്വേ അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനായി മുംബൈ- അഹമ്മദാബാദ് ശദാബ്ദി അടക്കമുള്ള ചില ട്രെയിനുകളും നിയന്ത്രിച്ചിട്ടുണ്ട്.
Near king circle local station highway is blocked due to heavy rain...Bad experience #MumbaiRainsLive pic.twitter.com/fo2fHdI0hV
— Dr Umakant Mokalikar (@UMokalikar) July 1, 2019
This is #mumbai in monsoons. The civil and railway authorities have simply no answer to this. They surrender even before the monsoon comes.
— Sunder Chand (@NBTsunderchand) July 1, 2019
You can come with your boat if you want to reach your office. #MumbaiRains pic.twitter.com/WlElaaMInb
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."