HOME
DETAILS

ലോക കേരളസഭയില്‍ നിന്ന് പ്രവാസികളുടെ രാജി തുടരുന്നു

  
backup
July 01 2019 | 06:07 AM

64564564531232131-2

ജിദ്ദ: പ്രവാസികള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച പിന്നാലെ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള യു.ഡി.എഫ് അംഗങ്ങളുടെ രാജി തുടരുന്നു. കുവൈത്തിലെ ഒ ഐ സി സി നേതാവ് വര്‍ഗീസ് പുതുക്കുളങ്ങര അംഗത്വം രാജിവച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കുവൈത്തില്‍ നിന്നുള്ള കെ.എം.സി.സി പ്രസിഡന്റ് സറഫിദ്ദീന്‍ കണ്ണേത്തും സഊദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട് എന്നിവരും കഴിഞ്ഞ ദിവസം രാജിവച്ചത്.

നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പാര്‍ട്ടി തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ നേതൃത്വത്തില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അനുമതി നല്കുകയായിരുന്നുവെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു.

പ്രവാസി വ്യവസായി കണ്ണൂരിലെ സാജന്‍ മരണപെട്ടതുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ നടപടികള്‍ പ്രവാസി വിരുദ്ധമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.

ലോകമാകെ വ്യാപിച്ചു കിടക്കുന്ന കേരള സമൂഹത്തെയും സംസ്‌കരത്തെയും ഒന്നിപ്പിക്കാനും പരസ്പരം കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കാനും പ്രവാസികള്‍ക്ക് നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനുമാണ് ലോക കേരള സഭ ലക്ഷ്യമിടുന്നതെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സംരംഭത്തിന് സര്‍ക്കാര്‍ തന്നെ വിലങ്ങ്തടിയാവുകയും ആ പ്രവാസി സംരംഭകന്‍ ജീവനൊടുക്കുകയും ചെയ്യുമ്പോള്‍ പ്രതികരണ ശേഷിയില്ലാതെ സര്‍ക്കാര്‍ സേവകരും സ്തുതിപാടകരുമായി മാത്രം നിലകൊള്ളുന്ന ഒരു വേദിയില്‍ തുടരുന്നത് പ്രവാസി സമൂഹത്തോട് ചെയ്യുന്ന അനീതിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.

കെഎംസിസിയെ പോലുള്ള ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനത്തിനും അതിന്റെ മാതൃസംഘടനയായ മുസ്ലിം ലീഗിനും പ്രവാസി സമൂഹത്തോടുള്ള കടപ്പാട് അവര്‍ണ്ണനീയമാണ്. എക്കാലത്തും പ്രവാസികള്‍ക്കൊപ്പം അടിയുറച്ചു നിന്ന മുസ്ലിം ലീഗും പോഷകസംഘടനകളും പ്രവാസലോകത്തുള്ള മലയാളി സമൂഹത്തിന്റെ സുരക്ഷാ കവചം കൂടിയാണ്. പ്രവാസികളുടെ ഉന്നമനത്തിലും പ്രശ്നങ്ങളിലും പ്രതിസന്ധിയിലും ഒപ്പം സഞ്ച രിച്ച കെഎംസിസിക്ക് വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യ തയും അംഗീകാരവും അര്‍പ്പണബോധമുള്ള പ്രവര്‍ത്തനത്തിന്റെ തെളിവുകളാണ്.
സാജന്റെ ആത്മഹിത്യക്ക് ഉത്തരവാദികളായവരെ കണ്ടെത്തുന്ന തില്‍ ആത്മാര്‍ത്ഥമായ നീക്കങ്ങള്‍ ഉണ്ടാകുന്നതിനു പകരം പാര്‍ട്ടി താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാ രിന്റെ കാര്യലാഭത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി പ്രവാസി കളെ ഉപയോഗപ്പെടുത്തുകയും അവരുടെ വിഷയങ്ങള്‍ വരുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ശൈലിയെ അംഗീകരിക്കാനാവില്ല.

സര്‍ക്കാരിന്റെ ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ചു യു ഡി എഫി ന്റെ മുഴുവന്‍ പ്രതിനിധികളും ലോക കേരള സഭയില്‍ നിന്ന് രാജി വെച്ച സാഹചര്യത്തില്‍ സാജന്റെ മരണത്തിനു ഉത്തരവാദി കളായവരെ കണ്ടെത്തി ശിക്ഷിക്കുന്നത് വരെ പ്രവാസലോകത്ത് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഓരോ പ്രവാസിയുടെയും സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന സമീപനം സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളെ ആര്‍ജവത്തോടെ നേരിടാന്‍ ലോക കേരള സഭയില്‍ നിന്ന് രാജി വെച്ച് പോരാടാന്‍ അവശേഷിക്കുന്ന അംഗങ്ങള്‍ ചങ്കൂറ്റം കാണിക്കണമെന്നും കെ പി യും അഷ്റഫ് വേങ്ങാട്ടും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago