HOME
DETAILS
MAL
ബിനീഷിന്റെയും ഭാര്യയുടേയും സ്വത്ത് വിവരങ്ങള്‍ തേടി; കൈമാറ്റവും തടഞ്ഞു
backup
November 23 2020 | 09:11 AM
തിരുവനന്തപുരം: ബിനീഷ് കോടിയേരി, ഭാര്യ റെനീറ്റ, ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തിന്റെ കൈമാറ്റം രജിസ്‌ട്രേഷന്‍ വകുപ്പ് തടഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മൂവരുടേയും സ്വത്തുവിവരങ്ങളും ഇഡി തേടിയിരുന്നു.
ബിനീഷിന്റ പേരില്‍ പിടിപി നഗറില്‍ 'കോടിയേരി' എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുമാണ് ഉള്ളത്.
നേരത്തെ ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൊച്ചിയിലെ ഇഡി സംഘം ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."