പൊതുകിണര്‍ വൃത്തിയാക്കി
നിലമ്പൂര്‍: വേനല്‍ കടുത്തതോടെ വ്യാപക വരള്‍ച്ച നേരിടുന്ന നിലമ്പൂര്‍ നഗരസഭയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പൊതുകിണറുകള്‍ക്ക് പുനര്‍ജീവന്‍ നല്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി. നഗരസഭയിലെ നല്ലംതണ്ണി എസ്.ടി കോളനിയിലെ പൊതുകിണറാണ് ആദ്യഘട്ടത്തില്‍ ശുചീകരിച്ചത്. കിണറ്റിലെ ചെളി കോരി പത്തുഅടിയോളം താഴ്ത്തി ബുഷ് ഇറക്കിയാണ് 20 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കിണര്‍ വൃത്തിയാക്കിയത്.
മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന് പായമ്പാടം അധ്യക്ഷനായി.
നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീജ ചന്ദ്രന്, പി.ടി നാണി, ടി സുന്ദരന്‍, ഒ.ഐ.സി.സി ഭാരവാഹികളായ ഷിബിന്‍ തോമസ്, പര്‍വീസ് ഇരഞ്ഞിക്കല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മൂര്‍ഖന്‍ കുഞ്ഞു, എം ബാലന്, വി.എ ലത്തീഫ്, നിസാര്‍ ആലുങ്ങല്‍, പ്രദീപ് വരമ്പന്‍പൊട്ടി, ഷാജി കിഴക്കന്‍, സുബിന്, കെ ജയേഷ്, റഹീം ചോലയില്‍, വി വിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."