'ക്ഷേത്രങ്ങളുടേയും പള്ളികളുടേയും കുളങ്ങള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ നടപടി'
കൊണ്ടോട്ടി: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും കുളങ്ങള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആവിഷ്കരിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ഒളവട്ടൂര്‍ ചെവിട്ടാണിക്കുന്നില് സി.പി.എം പൊതുയോഗവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതി വഴി ഇത് നടപ്പാക്കുമെന്നും വരും. കാല വരള്‍ച്ചയില്‍ ജസസ്രോതസുകള് നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.സംസ്ഥാനത്ത് ജലസ്രോതസുകളായ ആയിരക്കണക്കിന് കുളങ്ങള്‍ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും കീഴിലുണ്ട്. ഇവയില്‍ വെള്ളം നിലനിര്‍ത്തിയാല്‍ ആ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പുണ്ടാകും. അത് വഴി കുടിവെളളക്ഷാമത്തിന് പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു.
വി.പി മുഹമ്മദ് അധ്യക്ഷനായി. ഇ.ജയന്, കെ.പി ബീരാന് കുട്ടി, പി.കെ മോഹന്‍ദാസ്, പി. മുഹമ്മദ് റസാഖ്, കാരിക്കുഴിയന്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, സി. രാജശേഖരന്, പി.പി ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."