കെ എം സി സി മെഗാ ഇവന്റ് വിളംബര സമ്മേളനം നടത്തി
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കലാ കായിക വൈജ്ഞാനിക പരിപാടിയായ മെഗാ ഇവന്റ് സീസണ്‍ 4 ന്റെ ഉല്‍ഘാടനം ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്നു . 4 മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിരവധി പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യു .പി മുസ്തഫ ഉല്‍ഘാടനം ചെയ്തു . ജലീല്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. സി.പി മുസ്തഫ മെഗാ ഇവന്റ് വിളംബരം നടത്തി . കുഞ്ഞി കുമ്പള ( ഒ.ഐ.സി.സി ) രാജന്‍ നിലമ്പൂര്‍ (ന്യൂ ഏജ് ) നസ്‌റുദ്ദീന്‍ വി.ജെ , ജയന്‍ കൊടുങ്ങല്ലൂര്‍ ( റിം ഫ്) ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് കളപ്പറ , അബ്ദുല്‍ മജീദ് പയ്യന്നൂര്‍ , പി.സി അലി വയനാട് , അലവി കുട്ടി ഒളവട്ടൂര്‍, അബ്ദു റഹ്മാന്‍ ഫറോഖ് , ബഷീര്‍ ചേറ്റുവ , ജസീല മൂസ എന്നിവര്‍ സംസാരിച്ചു . സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി . മുജീബ് ഉപ്പട സ്വാഗതവും ഷംസു പെരുമ്പട്ട നന്ദിയും രേഖപ്പെടുത്തി . അക്ബര്‍ വേങ്ങാട്ട് , കബീര്‍ വൈലത്തൂര്‍ , ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാസര്‍ മാങ്കാവ് , സുബൈര്‍ അരിമ്പ്ര ,ബാവ താനൂര്‍ , എ.യു സിദ്ദീഖ് കോങ്ങാട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."