കൊവിഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തിയെന്ന് ആസ്ട്രസെനിക
ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്സിന് 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനിക. വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്കിയപ്പോള് ഫലപ്രാത്പി 90 ശതമാനം ആണെന്ന് കമ്പനി അവകാശപ്പെട്ടു. ബ്രിട്ടണിലും ബ്രസീസിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.
ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂര്‍ണ ഡോസുകള്‍ നല്കിയപ്പോള് 62 ശതമാനം ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.
കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനല്‍കുന്നതായി ആസ്ട്രസെനിക മേധാവി പാസ്കല്‍ സോറിയോട്ട് അറിയിച്ചു.
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ വികസിപ്പിക്കുന്ന വാക്സിന് 94.5 ശതമാനം ഫലപ്രദമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."