റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2020 ഏപ്രില്‍ രണ്ടു മുതല്‍ പതിനൊന്ന് വരെ
റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടു മുതല്‍ പതിനൊന്ന് വരെ തിയതികളില്‍ നടക്കുമെന്ന് സൗദി സാംസ്ക്കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്ഹാന് അറിയിച്ചു. റിയാദിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററിലായിരിക്കും പത്ത് ദിനം നീണ്ടു നില്ക്കുന്ന പുസ്തകമേള നടക്കുക. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി നടക്കുന്ന മേളയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുകയെന്ന് സാംസ്കാരിക വകുപ്പ് വക്താവ് അബ്ദുല്‍ കരീം അല്‍ ഹമീദ് പറഞ്ഞു. ലോകത്തെ പ്രമുഖ രാജ്യങ്ങളും പ്രസാധകരും മേളയില്‍ പങ്കെടുക്കും. സൗദി അറേബ്യയുടെ സാംസ്കാരിക മുന്നേറ്റവും സാമൂഹ്യ സാമ്പത്തിക പുരോഗതിയും ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കെ തദനുസൃതമായ രീതിയില്‍ മേള മികവുറ്റതാക്കുമെന്നും ഇതിന് സാംസ്കാരിക മന്ത്രി തന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും അബ്ദുല്‍ കരീം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."