അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
കൊച്ചി: ദിവസങ്ങളായി നടത്തിവന്ന അന്തര്‍സംസ്ഥാന ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസുടമാസംഘം നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
ബസുടമകളെയും ജീവനക്കാരെയും പീഡിപ്പിക്കുന്നെരോപിച്ചായിരുന്നു സമരം. കല്ലട സംഭവങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ റെയിഡിനെതിരെയായിരുന്നു സമരം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.
കല്ലട ബസുകളില്‍ യാത്രക്കാര്‍ക്കെതിരെ വ്യാപകമായി അക്രമ സംഭവങ്ങളുണ്ടായതും തുടര്‍ന്നുണ്ടായ നടപടികളുമാണ് സ്വകാര്യ ബസുകാരെ സമരത്തിലിറക്കിയത്. സ്വകാര്യ ബസുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അനധികൃത പാഴ്സല്‍ കടത്തുകള്ക്കെതിരെയും നടപടിയെടുത്തിരുന്നു.
ബസുകളില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിനെതിരായിരുന്നു ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് കഴിഞ്ഞമാസം 24 മുതല്‍ സമരം ആരംഭിച്ചത്. നാനൂറോളം വരുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കി സമരത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."