മുസ്ലിംലീഗ് പ്രതിഷേധ മാര്‍ച്ച് ഒന്നിന്
മലപ്പുറം:സര്‍ക്കാരിന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശമായ രജിസ്ട്രേഷന് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ചു മുസ്ലിംലീഗ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ തീരുമാന പ്രകാരം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 25 സബ്രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് ഓഗസ്റ്റ് ഒന്നിനു രാവിലെ പത്തിനു ബഹുജനമാര്‍ച്ച് നടക്കും.
പ്രതിഷേധ മാര്‍ച്ച് വിജയിപ്പിക്കുന്നതിനു മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, വാര്ഡ്കമ്മിറ്റികള് ആവശ്യമായ മുന്നൊരുക്കം നടത്തണമെന്നു മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍ അഭ്യര്‍ഥിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കുന്നവര്‍: വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ.പി.എം.എ. സലാം, മക്കരപ്പറമ്പ് കെ.പി.എ. മജീദ,് കൊളത്തൂര്‍ ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, പൊന്നാനി താലൂക്ക് ഓഫിസ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, നൗഷാദ് മണ്ണിശ്ശേരി, മലപ്പുറം അഡ്വ. കെ.എന്‍.എ. ഖാദര്‍, മോങ്ങം പി. ഉബൈദുല്ല എംഎല്‍എ, വണ്ടൂര്‍ എം.ഐ. തങ്ങള്‍, കരുവാരക്കുണ്ട് ടി.പി. അഷ്റഫലി, അരീക്കോട് കെ. കുട്ടി അഹമ്മദ്കുട്ടി, പി.കെ. ബഷീര്‍ എംഎല്‍എ, മഞ്ചേരി പി.വി. അബ്ദുല്‍വഹാബ് എംപി, അഡ്വ. എം. ഉമ്മര്‍ എംഎല്‍എ, പെരിന്തല്‍മണ്ണ അഡ്വ. യു.എ. ലത്തീഫ,് മേലാറ്റൂര്‍ മഞ്ഞളാംകുഴി അലി എംഎല്‍എ തിരൂര്‍ സി.പി. ബാവഹാജി, കടുങ്ങാത്തുകുണ്ട് സി. മമ്മൂട്ടി, എടപ്പാള്‍ അഷ്റഫ് കോക്കൂര്‍, ആലത്തിയൂര്‍ കുറുക്കോളി മൊയ്തീന്, താനൂര്‍ പി. സൈതലവി മാസ്റ്റര്‍, അബ്ദുറഹ്മാന് രണ്ടത്താണി, തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ്, എം.എ. ഖാദര്‍, വള്ളിക്കുന്ന് പി. അബ്ദുല്‍ഹമീദ് എംഎല്‍എ, അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍, കോട്ടക്കല്‍ കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, കുറ്റിപ്പുറം സലീം കുരുവമ്പലം, കൊണ്ടോട്ടി കെ. മുഹമ്മദുണ്ണിഹാജി, എടവണ്ണപ്പാറ ടി.വി. ഇബ്രാഹിം എംഎല്‍എ, നിലമ്പൂര്‍ അഡ്വ.എം. റഹ്മത്തുല്ല, എടക്കര എം.കെ. ബാവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."