HOME
DETAILS

കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പുനഃ സ്ഥാപിക്കണം: മാറാക്കര പഞ്ചായത്ത് കെഎംസിസി

  
backup
November 23 2020 | 12:11 PM

jiddah-marakkara-kmcc2311

      ജിദ്ദ: കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ ബഹു ഭൂരിഭാഗവും മലബാർ മേഖലയിൽ നിന്നായതിനാൽ കരിപ്പൂരിലെ ഹജ്ജ്  എംബാർക്കേഷൻ പുനഃസ്ഥാപിക്കണമെന്നും സഊദി എയർലൈൻസ് ഉൾപ്പെടെ വലിയ വിമാനങ്ങൾക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വിലക്ക് ഉടൻ പിൻവലിക്കണമെന്നും സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദേശത്ത് നിന്നും ആർ. ടി. പി. സി ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ടുമായി വരുന്നവർക്ക് ക്വറന്റൈൻ വേണ്ടെന്ന കേന്ദ്ര സർക്കാർ നിർദേശം കേരളത്തിൽ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

      മാറാക്കര പഞ്ചായത്തിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഭരണത്തുടർച്ച അനിവാര്യമാണെന്നും ആയതിനാൽ മുഴുവൻ യു ഡി എഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് യോഗം പഞ്ചായത്തിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു. യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി
പ്രചാരണം നടത്തും. 

      ഓൺലൈൻ വഴി നടന്ന യോഗം ചെയർമാൻ നാസർ ഹാജി കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ശഖീഖ് തങ്ങൾ, മുസ്തഫ പുത്തൻ പീടിയേക്കൽ, സൈനുദ്ധീൻ കരേക്കാട്, ബഷീർ നെയ്യത്തൂർ, ഒ. പി ശിഹാബ്, മുഹമ്മദ് ജാസിം കല്ലൻ, മുജീബ് റഹ്മാൻ നെയ്യത്തൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അബ്ദുറഹ്മാൻ ചോഴിമഠത്തിൽ പ്രമേയം അവതരിപ്പിച്ചു. അലവിക്കുട്ടി മുസ്‌ലിയാർ പുളിക്കൽ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ട്രഷറർ നാസർ കാടാമ്പുഴ (മക്ക) നന്ദിയും പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago