രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഡി.ജി.പിയോട് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: പൊലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റതിനെ തുര്‍ന്ന് പീരുമേട് സബ്ജയിലില്‍ മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് എന്നിവ അടിയന്തരമായി ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്കി. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് കഴിഞ്ഞയാഴ്ച സംസ്ഥാന പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു പുറമെയാണ് പുതിയ നടപടി. ആന്തരിക മുറിവിനെ തുടര്‍ന്നുണ്ടായ അണുബാധ ന്യൂമോണിയയായതാണ് മരണകാരണമായതെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അനുബന്ധരേഖകളും ഹാജരാക്കാന്‍ കമ്മിഷന് നിര്‍ദേശം നല്‍കിയത്. രാജ്കുമാറിന്റെ ഭാര്യ എം.വിജയ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ സന്ദര്‍ശിച്ച് പരാതി നല്കി. രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കമ്മിഷന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിനൊപ്പം ഭാര്യയുടെ പരാതിയും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."