രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലും രാഹുല്‍: നേതൃ നിരയിലേക്ക് ഇനിയാര്? കോണ്‍ഗ്രസില്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: ആ ചര്‍ച്ചയിലും രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. തുഗ്ലക്ക് റോഡിലെ രാഹുലിന്റെ വസതിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രാഹുല്‍ നിലപാടില്‍ ഉറച്ചു നിന്നതോടെ ധര്‍മസങ്കടത്തിലായത്. അധ്യക്ഷ പദവിയില്‍ രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണകളും നിരാഹാരവും വരേ നടത്തിയിട്ടും തീരാത്ത പ്രശ്‌നം തീര്‍ക്കാനായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദല്‍ഹിയിലെത്തിയത്. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ നിരാഹാരസമരവും നടത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടിപോലും മുന്‍കൂട്ടി കാണാന്‍ മുഖ്യമന്ത്രിമാര്‍ക്കായില്ലെന്ന വിമര്‍ശനം രാഹുല്‍ യോഗത്തില്‍ ഉന്നയിച്ചതായാണ് സൂചന. പ്രവര്‍ത്തകസമിതി ചേരണമെന്ന ആവശ്യത്തോട് അദ്ദേഹം പ്രതികരിച്ചതുമില്ല.
പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയെങ്കിലും രാഹുല്‍ വഴങ്ങിയില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാമെന്ന് പോലും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പറഞ്ഞിട്ടും രാഹുലില്‍ മനം മാറ്റമുണ്ടായില്ല.
നരേന്ദ്രമോദിക്കെതിരേ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിന് മറ്റൊരു നേതാവാര്. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അധ്യക്ഷ പദവിയിലേക്ക് തിരിച്ചുവരണമെന്ന് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ രാഹുലിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് രാഹുലും ആവര്‍ത്തിച്ചു. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജി വയ്ക്കാമെന്നായിരുന്നു മുഖ്യമന്ത്രിമാരുടെ നിലപാട്.
ഇതിനിടെ എ.ഐ.സി.സി പട്ടികജാതി സെല്‍ ചെയര്‍മാന്‍, നിതിന്‍ റാവത്ത്, ഉത്തര്‍പ്രദേശ് പി.സി.സി സെക്രട്ടറി അജയ് സാരസ്വത് തുടങ്ങിയവരും രാജിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."