ഖത്തർ ഉപരോധം വൈകാതെ അവസാനിച്ചേക്കും
ജിദ്ദ: മൂന്നു വർഷം മുമ്പ് ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം വൈകാതെ അവസാനിച്ചേക്കും. സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍ ഉപരോധം ചുമത്തിയ രാജ്യങ്ങളുടെ സുരക്ഷാ കാര്യങ്ങളില്‍ ഉറപ്പ് ലഭിച്ച ശേഷമേ പരിഹാരമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
'വാഷിങ്ടൺ ഇൻസ് റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസി' നടത്തിയ ഓൺലൈൻ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേ സമയം ഈ വാർത്ത
അൽജസീറ ചാനലുും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'ഒരു പരിഹാരം കാണുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഖത്തറിൽ നിന്നും അത് പ്രതീക്ഷിക്കുന്നു, ഖത്തരി സഹോദരൻമാരുമായി സംസാരിക്കാൻ തയാറാണ്' സഊദി മന്ത്രി പറഞ്ഞു.
അതേസമയം, ഉപരോധം വേഗത്തില്‍ അവസാനിക്കുമെന്ന് കരുതുന്നില്ല എന്നാണ് അമേരിക്കയിലെ യുഎഇയുടെ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബ ഇസ്രായേലി മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞത്. ഉപരോധം അവസാനിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താനും അമേരിക്ക ശ്രമിച്ചുവരികയാണ്. ഇറാനെ ഒറ്റപ്പെടുത്തണമെങ്കില്‍ ഗള്‍ഫില്‍ ഐക്യം വേണമെന്നാണ് അമേരിക്കയുടെ നിലപാട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. സഊദി അറേബ്യക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഉപരോധം പ്രഖ്യാപിച്ചത്.
അതിനിടെ സഊദി രാജാവ് സല്‍മാനെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചായിരുന്നു ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."