സ്പോണ്സര് അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച തമിഴ്നാട്ടുകാരി നാട്ടിലേക്ക് മടങ്ങി.
ദമാം: സ്പോണ്സര് വനിതാഅഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരി മലയാളി സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.തമിഴ്നാട് തിരുവണ്ണാമലൈ ഇടത്താനൂര്‍ സ്വദേശിനിയായ സുബ്ബരായന്‍ അല്ലാമല്‍ ആണ് അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ താമസം അവാസനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദമാമിലെ സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയ ഇവര്‍ക്ക് ആദ്യത്തെ രണ്ടുമാസം കഴിഞ്ഞപ്പോള്‍ സ്പോണ്സര് മറ്റൊരു വീട്ടില്‍ ജോലിക്ക് അയച്ചു. ആ വീട്ടില്‍ രണ്ടുവര്‍ഷം ജോലി ചെയ്തുവെങ്കിലും പുതിയ സ്പോണ്സര് ഇഖാമ എടുത്തു നല്‍കിയിരുന്നില്ല. ഇതിനിടെ നാട്ടിലേക്ക് തിരികെ അയ്യക്കാന്‍ യുവതി ആവശ്യപ്പെട്ടപ്പോള്‍ താമസ രേഖയായ ഇഖാമ ഇല്ലാത്തതിനാല്‍ എക്സിറ്റ് ലഭ്യമാക്കുന്നതിന് തടസമായി. ഇതേ തുടര്‍ന്ന് സ്പോണ്സര് അവരെ ദമാം വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു ഉപേക്ഷിച്ചു പോകുകയായിരുന്നു.
ഇവിടെ നിന്നും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന് സഹായവുമായി എത്തിയതിനെ തുടര്‍ന്നാണ് നാട് പിടിക്കാന്‍ സഹായകരമായത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്, അല്ലാമലിന് ഔട്ട്പാസ്സ് എടുത്തു നല്‍കുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. ജുബൈലിലെ തമിഴ് സാമൂഹ്യപ്രവര്‍ത്തനായ അഹമ്മദ് യാസിന് അല്ലാമലിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തതോടെ നാട്ടിലേക്കുള്ള വഴികള്‍ പൂര്‍ണ്ണമായും തെളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."