അമ്മയോടൊപ്പം സ്കൂട്ടറില്‍ യാത്രചെയ്ത വിദ്യാര്‍ഥിനി ബസിനടിയില്‍പെട്ട് മരിച്ചു
തിരുവനന്തപുരം: അമ്മയോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനി ബസിനടിയില്‍ പെട്ട് മരിച്ചു.
പൂന്തുറ പള്ളിതെരുവ് മൈലാഞ്ചി മുക്ക് ടി.സി.4696(1) ല്‍ നജീമയുടെ മകള്‍ ആന്‍സിയ(16)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുട്ടത്തറ ബൈപാസിന് സമീപം ബലവാന് നഗര്‍ റോഡിലായിരുന്നു അപകടം. ആന്‍സിയയെ ടൂഷന് സെന്ററിലേക്ക് കൊണ്ടുപോകാനായി ഇരുവരും മുട്ടത്തറ വഴി സ്കൂട്ടറില്‍ വരികയായിരുന്നു.
ബൈപ്പാസിലേക്ക് കടന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ എതിരെ വന്ന കാര്‍ തട്ടുകയും സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് അമ്മയും മകളും രണ്ട് വശങ്ങളിലേക്ക് തെറിച്ച് വീണു. തൊട്ടുപിന്നാലെ എത്തിയ കെ.എസ്.ആര്.ടി.സി ബസ് ആന്‍സിയുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മകള്‍ മരണപെട്ടു. അമ്മയുടെ പരുക്ക് ഗുരുതരമല്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പൂന്തുറ പൊലിസ് കേസെടുത്തു.
വലിയതുറ സെന്റ്ആന്റണീസ് സ്ക്കുളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആന്‍സിയ. സഹോദരന്: ആന്‍സില്‍ (കോര്‍ദോവ സ്ക്കുളിലെ പത്താംക്ലാസ് വിദ്യാഥി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."