എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയം: ദേശീയ സംഗമങ്ങള്‍ക്ക് തുടക്കമായി
കൊല്‍ക്കത്ത: എസ്.കെ.എസ്.എസ് എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ഇന്‍ക്ലുസീവ് ഇന്ത്യ എന്ന ശീര്‍ഷകത്തില്‍ രാജ്യത്തിന്റെ മുപ്പത് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗമങ്ങള്‍ക്ക് തുടക്കമായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് ബംഗാളിലെ ദാറുല്‍ ഹുദാ കാംപസില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. കെ.ടി ജാബിര്‍ ഹുദവി ആമുഖഭാഷണം നടത്തി. സഊദി അശഖ്‌റ യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അബ്ദു റഊഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എസ്.എം.എഫ് വര്‍ക്കിങ് സെക്രട്ടറി യു.ശാഫി ഹാജി, ട്രഷറര്‍ കെ. എം സൈദലവി ഹാജി, ദാറുല്‍ ഹുദാ സെക്രട്ടറി ഡോ.യു.വി.കെ മുഹമ്മദ്, ശാവലി ആന്ധ്രാപ്രദേശ്, ഹാദിയ സി.എസ്.ഇ ഡയരക്ടര്‍ അബൂബക്കര്‍ ഹുദവി, സനാഉല്ല അംജദി, അഫ്താബ് ഹുദവി കൊല്‍ക്കത്ത, നിഹാല്‍ ഹുദവി ബിഹാര്‍, സുഹൈല്‍ മുണ്ടേല്‍ ജാര്‍ഖണ്ഡ്, ഹാദിയ സെക്രട്ടറി റഫീഖ് ഹുദവി, ഉമര്‍ ഫാറൂഖ്, അന്‍വര്‍ സാദത്ത്, സ്വാദിഖ് ഹുദവി, സത്യധാര എഡിറ്റര്‍ അബ്ദുസമദ് റഹ്മാനി സംസാരിച്ചു. സിദ്ദീഖുല്‍ അക്ബര്‍ ഹുദവി സ്വാഗതവും ബംഗാള്‍ എസ്.കെ.എസ്.എസ്.എഫ് കോ ഓഡിനേറ്റര്‍ നാഫി ഹുദവി നന്ദിയും പറഞ്ഞു.
ചാപ്റ്റര്‍ കോണ്‍ഫറന്‍സുകള്‍ക്ക് ശേഷം ഓഗസ്റ്റ് 30, 31 തിയതികളില്‍ ഡല്‍ഹിയില്‍ എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."