സി.പി.എമ്മിന്റെ സംഘ്പരിവാര്‍ വിരോധം പൊള്ള: ആര്യാടന് ഷൗക്കത്ത്
പേരാമ്പ്ര: സി.പി.എമ്മിന്റെ സംഘ്പരിവാര്‍ വിരോധം പൊള്ളയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്ത് പറഞ്ഞു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചാലിക്കരയില്‍ സംഘടിപ്പിച്ച മാനവസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1977ല്‍ ഇന്ദിരാ ഗാന്ധിയെയും 1989ല്‍ രാജീവ് ഗാന്ധിയെയും അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ ആര്.എസ്.എസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. നിയമസഭയില്‍ എം.എല്‍.എമാരുടെ ചോദ്യത്തിനുപോലും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി അധ്യക്ഷനായി. സത്യന് കടിയങ്ങാട്, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, കെ. മധു കൃഷ്ണന്, പി.എം പ്രകാശന്, കെ.സി ഗോപാലന്, പ്രദീഷ് നടുക്കണ്ടി, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, പി.സി സജീവന്, വി.എം കുഞ്ഞമ്മദ്, ഇ.ടി സരീഷ്, മോഹന്‍ദാസ്, എസ്. സുനന്ദ് പ്രസംഗിച്ചു.
പേരാമ്പ്ര: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ നാടെങ്ങും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടന്നു. ഐ.എന്‍.ടി.യു.സി യുവജന വിഭാഗം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് മാത്യു പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജു പൊന്‍പറ അധ്യക്ഷനായി.
അഖിലേന്ത്യാ സെക്രട്ടറി മനോജ് എടാണി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നിഷാബ് മുല്ലോളി, കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ്, സലാം മരുതോറ, പ്രഭീഷ് കിഴിഞ്ഞാണ്യം, ദിലീപ് കൂത്താളി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."