മുന്നോക്ക സംവരണം: എം.ബി.ബി.എസിനു പുറമേ മറ്റു നാലു കോഴ്സുകളിലും നീതികേട്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്നോക്ക സംവരണത്തിന്റെ മറവില്‍ എം.ബി.ബി.എസിനു പുറമേ മറ്റു നാലു കോഴ്സുകളിലും നീതികേട്. ബി.എസ്സി അഗ്രികള്‍ച്ചര്‍, ബി.എസ്സി ഫിഷറീസ്, ബി.എസ്സി ഫോറസ്ട്രി കോഴ്സുകളിലാണ് പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ മറികടന്ന് റാങ്കില്‍ ഏറെ പിന്നിലുള്ളവര്‍ മുന്നോക്ക സംവരണം വഴി പ്രവേശനം നേടിയത്.
തിരുവനന്തപുരം വെള്ളായണിയിലെ കോളജ് ഓഫ് അഗ്രികള്‍ച്ചറില്‍ മുന്നോക്ക വിഭാഗത്തില്‍ നിന്ന് 4700 ാം റാങ്കുവരെ പ്രവേശനം ലഭിച്ചപ്പോള്‍ ഈഴവ വിഭാഗത്തില്‍ നിന്ന് 4180 ാം റാങ്ക് വരെയും മുസ്ലിംകളില്നിന്ന് 4226ാം റാങ്കുവരെയും മാത്രമാണ് പ്രവേശനം ലഭിച്ചത്.
തൃശൂര്‍ വെള്ളാനിക്കരയിലെ കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറില്‍ ഈഴവരില്‍ നിന്നുള്ള 3513 ാം റാങ്കുകാരനും മുസ്ലിംകളില് നിന്നുള്ള 3225 ാം റാങ്കുകാരനും പുറത്തായപ്പോള്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ട 3852 ാം റാങ്കുകാരനു വരെ പ്രവേശനം ലഭിച്ചു. കാസര്‍കോട് പടന്നക്കാട് കോളജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ഈഴവരിലെ 4973 ാം റാങ്കുകാരനും മുസ്ലിംകളിലെ 4815 ാം റാങ്കുകാരനും പ്രവേശനം ലഭിച്ചില്ല. അതേസമയം മുന്നോക്ക വിഭാഗത്തിലെ 5481 ാം റാങ്കുകാരന് വരെ അലോട്ട്മെന്റില്‍ ഇടംനേടി.
വയനാട് അമ്പലവയല്‍ കോളജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ മുന്നോക്കസംവരണം വഴിയുള്ള പ്രവേശനത്തിന്റെ അവസാന റാങ്ക് 5058. ഈഴവരുടേത് 4428ഉം മുസ്ലിംകളുടേത് 4386ഉമാണ് അവസാന റാങ്ക്. പനങ്ങാട് കേരള ഫിഷറീസ് സര്‍വകലാശാലയില്‍ ബി.എസ് സി ഫിഷറീസില്‍ ഈഴവരില്‍ നിന്ന് പ്രവേശനം ലഭിച്ച അവസാന റാങ്ക് 5194. മുസ് ലിംകളില്‍ നിന്ന് 5114. എന്നാല്‍ മുന്നോക്കസംവരണം വഴി 5877 ാംറാങ്കുകാരനു വരെ പ്രവേശനം ലഭിച്ചു.
വെള്ളാനിക്കരയിലെ കോളജ് ഓഫ് ഫോറസ്ട്രിയില്‍ ബി.എസ് സി ഫോറസ്ട്രിക്ക് മുന്നോക്ക സംവരണം വഴി 5470 ാം റാങ്കുകാരന് പ്രവേശനം നേടിയപ്പോള്‍ ഈഴവരിലെ 5011 ാം റാങ്കുകാരനും മുസ്ലിംകളിലെ 4863 ാം റാങ്കുകാരനും പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."