HOME
DETAILS

ദേശീയപാത ബൈപ്പാസ് നിര്‍മാണം നവംബറില്‍ പൂര്‍ത്തീകരിക്കും

  
backup
September 25 2018 | 04:09 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%ac%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

കൊല്ലം: ദേശീയപാത ബൈപ്പാസ് നിര്‍മാണം നവംബറില്‍ പൂര്‍ത്തീകരിച്ച് ഗതാഗതം ആരംഭിക്കും. ആശ്രാമം ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗം (ദിഷ), നിര്‍മാണ പുരോഗതി വിലയിരുത്തി.
ബൈപ്പാസിന്റെ നിര്‍മാണത്തില്‍ ആകെ അവശേഷിക്കുന്നത് 1.7 കിലോമീറ്റര്‍ ഡി.ബി.എം ആറിന് കിലോമീറ്റര്‍ ബി.എം ടാറിങും സിഗനലുകളുടെ പ്രവൃത്തിയും മാത്രമാണ്.
കരാര്‍ വ്യവസ്ഥയനുസരിച്ച് ഓഗസ്റ്റില്‍ പണി പൂര്‍ത്തീകരിക്കേണ്ടതാണെങ്കിലും കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍മാണം തടസപ്പെടുകയായിരുന്നുവെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കൊല്ലം-തിരുമംഗലം പാതയില്‍ എം.എസ്.എല്‍ വളവില്‍ റോഡ് ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന പാറ നീക്കം ചെയ്ത് റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ റെയില്‍വേയോട് ആവശ്യപ്പെടുവാന്‍ യോഗതീരുമാനമായി.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം-തിരുമംഗലം ദേശീയപാത 36 മീറ്റര്‍ വീതി കൂട്ടി പുനരുദ്ധരിക്കാനുള്ള പദ്ധതി അപ്രായോഗികമായതിനാല്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെ 18 മീറ്റര്‍ വീതിയില്‍ റോഡ് പുനരുദ്ധരിക്കുന്നതിനുള്ള അനുമതി ലഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
പ്രളയസാഹചര്യം കണക്കിലെടുത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കൂടുതല്‍ തുക അനുവദിക്കുന്നതിനും കേന്ദ്രവിഹിതം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും.
തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തിവികസനവുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങിയതിന്റെ പണം നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം.
പദ്ധതി നടത്തിപ്പിനായി ആവിഷ്‌കരിച്ചിട്ടുള്ള സോഫ്റ്റ്‌വെയറില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് സാങ്കേതിക വിജ്ഞാനവ്യാപനത്തിന് ആവശ്യമായ നടപടി സ്വീകരിക്കണം.
ആധാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വരുന്ന പിശകുകള്‍ മൂലം തൊഴിലാളിക്ക് കൃത്യസമയത്ത് കൂലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനും വേണ്ടുന്ന ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു.
അച്ചന്‍കോവില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണത്തിനായി കേന്ദ്രം അനുവദിച്ച തുക മുടക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയാതിരിക്കുന്നത് സ്ഥലം ലഭിക്കാത്തതുകൊണ്ടാണ്.
സ്ഥലം ലഭ്യമാക്കുവാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുകയും സ്ഥലത്തിന്റെ വില നിശചയിക്കുന്നതിനായി തഹസീല്‍ദാര്‍ക്ക് ഫയല്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിരമായി ഫയല്‍ തീര്‍പ്പാക്കുവാന്‍ ജില്ലാ കലക്ടര്‍ പുനലൂര്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സത്വരമായി നിര്‍മാണം ആരംഭിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ഗ്രാമീണറോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രി ആവാസ് യോജനയില്‍ വായ്പ ആവശ്യപ്പെടുന്നവരോടും പ്രധാനമന്ത്രി എംപ്ലോയിമെന്റ് ഗ്യാരന്റി പ്രോഗ്രാമില്‍ 10 ലക്ഷം രൂപയ്ക്ക് താഴെ വായ്പക്ക് അപേക്ഷിക്കുന്നവരോടും മാര്‍ഗനിര്‍ദ്ദേശങ്ങളിലില്ലാത്ത ഷുവര്‍റ്റിയും സെക്യൂരിറ്റിയും ആവശ്യപ്പെടുന്ന ബാങ്കുകളുടെ നിലപാട് മൂലം വായ്പാ വിതരണത്തില്‍ കുറവ് വന്നിട്ടുള്ളതായി യോഗം വിലയിരുത്തി.
സബ്‌സിഡി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിനും ലഭിക്കുന്ന സബ്‌സിഡി കൃത്യസമയത്ത് വായ്പക്കാരന്റെ അക്കൗണ്ടില്‍ ചേര്‍ക്കുന്നതിലും ഉണ്ടാകുന്ന കാലവിളംബം യോഗം ചര്‍ച്ച ചെയ്തു.
ബാങ്കുകള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലില്ലാത്ത കാരണങ്ങളാല്‍ വായ്പ നിഷേധിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അതിന് വീഴ്ച വരുത്തുന്നവര്‍ക്കെതിരേയുള്ള പരാതി ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുവാനും ധാരണയായി.
ദേശീയ ആരോഗ്യ മിഷന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിര്‍മാണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച ഏജന്‍സി പിന്‍വാങ്ങിയതിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യം യോഗം ചര്‍ച്ച ചെയ്തു.
മറ്റൊരു ഏജന്‍സിയെ അടിയന്തിരമായി നിശചയിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും.
മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള തുക യഥാസമയം വിനിയോഗിക്കുന്നതിനോ സമയബന്ധിതമായി പദ്ധതി തയാറാക്കി സമര്‍പ്പിക്കുകയോ ചെയ്യാത്തതിന്റെ ബുദ്ധിമുട്ട് യോഗം ചര്‍ച്ച ചെയ്തു.
പദ്ധതി നിര്‍വഹണം ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറെ ചുമതലപ്പെടുത്തി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയുടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗഥര്‍ ദിശ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരം സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ വീഴിചയാണെന്ന് യോഗം വിലയിരുത്തി. യോഗത്തിലല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധിയായ അബ്രഹാം സാമുവല്‍, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ശശികുമാര്‍. എസ്, ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് സി. സന്തോഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ നിയാസ്, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജ്, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ്, എം.ജി.എന്‍.ആര്‍.ജി.ജി.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജെ ആന്റണി, പ്രോജക്ട ഡയരക്ടര്‍ ആന്‍ഡ് ദിശാ കണ്‍വീനര്‍ എ. ലാസര്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ എ.ജി സന്തോഷ്, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ജി. സുധാകരന്‍, ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പഞ്ചായത്ത് (ഇന്‍ ചാര്‍ജ്ജ്) ബിനിന്‍ വാഹിദ്, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ഹരികുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago