HOME
DETAILS

ലീഗും കോണ്‍ഗ്രസും ഒന്നിച്ചു കാളികാവില്‍ സി.പി.എം ഭരണത്തിനെതിരേ അവിശ്വാസം

  
backup
July 28 2016 | 22:07 PM

%e0%b4%b2%e0%b5%80%e0%b4%97%e0%b5%81%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9a

കാളികാവ്:  ഗ്രാമപഞ്ചായത്തില്‍ സി.പി.എം ഭരണ സമിതിക്കെതിരേ യുഡിഎഫ് അവിശ്വാസ നോട്ടിസ്  നല്‍കി. മുസ്‌ലിംലീഗും കോണ്‍ഗ്രസും ചേര്‍ന്നാണു നോട്ടിസ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വെവ്വേറെ  മത്സരിച്ച ലീഗും കോണ്‍ഗ്രസും ഒന്നിക്കുന്നതിനു ധാരണയിലെത്തിയിട്ടുണ്ട്. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സി.പി.എമ്മിനു രാജിവെക്കേണ്ടിവരും.
19  അംഗഭരണസമിതിയില്‍ സി.പി.എമ്മിന് എട്ട് അംഗങ്ങളാണുള്ളത്.  കോണ്‍ഗ്രസിന് ആറും  മുസ്‌ലീംലീഗിന് അഞ്ചും അംഗങ്ങളുള്‍പ്പെടെ യു.ഡി.എഫിന് 11 അംഗങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിനു ശേഷവും യു.ഡി.എഫ്. സംവിധാനത്തിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നു. പ്രസിഡന്റ് പദവി വീതം  വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ധാരണയിലെത്താനായിരുന്നില്ല.
മുസ്‌ലീംലീഗിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായതോടെയാണു മുന്നണിയാകുന്നത്. ഭരണ സമിതിയുടെ നാലരവര്‍ഷത്തില്‍ ആദ്യത്തെ ഒരു വര്‍ഷം മുസ്‌ലീംലീഗിനു പ്രസിഡന്റ്  പദവി നല്‍കണം. പിന്നീട് കോണ്‍ഗ്രസ് നിശ്ചയിക്കുന്നവര്‍ ഭരിച്ച ശേഷം പ്രസിഡന്റ് പദവി  ഒഴിഞ്ഞു ലീഗിനു വീണ്ടും നല്‍കണമെന്നുമാണു ധാരണ.
       യു.ഡി.എഫ് ഒന്നിക്കുന്നതില്‍  യോജിപ്പില്ലാത്ത ഒരു വിഭാഗം യു.ഡി.എഫ് സേവ് ഫോറം എന്ന പേരില്‍ വ്യാജ  നോട്ടിസിറക്കിയെങ്കിലും ഇരു പാര്‍ട്ടിയിലേയും നേതാക്കള്‍ ഒന്നിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പഞ്ചായത്തില്‍ യുഡിഎഫ് വിരുദ്ധ സമീപനം ആരു സ്വീകരിച്ചാലും അവര്‍ക്കെതിരേ   ശക്തമായ നടപടിയുണ്ടാകുമെന്നാണ് ഇരു പാര്‍ട്ടിയുടെയും നേതൃത്വം പറയുന്നത്. കാളികാവ്  ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിസന്ധി പരിഹരിക്കാനാണു ഭരണസമിതിക്കെതിരേ അവിശ്വാസത്തിന് നോട്ടിസ്  നല്‍കിയതെന്നും നേതൃത്വം പറഞ്ഞു.
വ്യാഴാഴ്ചയാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറി ബൈജു പോളിനു നോട്ടിസ് കൈമാറിയത്. പ്രസിഡന്റ് നീലേങ്ങാടന്‍  സൈതാലിക്കെതിതിരേ കോണ്‍ഗ്രസിലെ കെ. നജീബ് ബാബു കൊണ്ടുവന്ന നോട്ടിസ് ലീഗിലെ വി.പി.എ  നാസര്‍ പിന്താങ്ങി. വൈസ് പ്രസിഡന്റ് കൗലത്തിനെതിരേ പി.ടി.ഹാരിസ് തല്‍കിയ നോട്ടീസില്‍  കോണ്‍ഗ്രസ് അംഗം മന്‍സൂര്‍ പിന്താങ്ങി. മുസ്‌ലീംലീഗിലെ വി.പി.എ നാസര്‍ ആദ്യതവണ  പ്രസിഡന്റാകുമെന്നാണു സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago