യൂത്ത് ലീഗ് ജലസഭകള്‍ക്ക് തുടക്കം
ഫറോക്ക്: സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് ല കോണ്‍വിവെന്‍സിയ കാംപയിനിന്റെ ഭാഗമായി ജലസഭകള്‍ക്ക് ബേപ്പൂര്‍ മണ്ഡലത്തില്‍ തുടക്കമായി.
കടലുണ്ടി പുഴയുടെ തീരത്ത് ഫറോക്ക് കല്ലമ്പാറയില്‍ നടന്ന ജലസഭ സംസ്ഥാന യൂത്ത് ലീഗ് ഉപാധ്യക്ഷന്‍ പി. ഇസ്മയില്‍ വയനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി. ഷിഹാബ് നല്ലളം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. വാഹിദ് കല്ലമ്പാറ, മണ്ഡലം ലിഗ് ജനറല്‍ സെക്രട്ടറി കെ.കെ ആലിക്കുട്ടി, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ബാക്കിര്‍, യൂത്ത് ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം അഡ്വ. കെ.എം ഹനീഫ, എം.പി കബീര്‍, അസ്‌ക്കര്‍ ഫറോക്ക്, എം. സൈതലവി, മണ്ഡലം എം.എസ്.എഫ്പ്രസിഡന്റ് അനീസ് തോട്ടുങ്ങല്‍, വനിതാ ലീഗ് പ്രസിഡന്റ് ഷഹര്‍ബാനു, എം.എം ജമീല കരവതിരുത്തി, കൗണ്‍സിലര്‍മാരായ കള്ളിയില്‍ റഫീക്ക്, റുബീന, ലൈലടീച്ചര്‍, ഉമ്മുകുല്‍സു, ബ്ലോക്ക് മെംബര്‍ സബൂനാ ജലീല്‍, എന്‍.എം ജാഫര്‍ വൈദ്യരങ്ങാടി സംസാരിച്ചു.
ജൈവകൃഷിക്കുള്ള അവാര്‍ഡ് സുജാത ഏറ്റുവാങ്ങി. ജലസംരക്ഷണ കവിത ഇര്‍ഫാന്‍ ഫിതല്‍ ഫര്‍ഹത്ത് അവതരിപ്പിച്ചു. വാട്ടര്‍ മാനിഫെസ്റ്റോ സലാം അരക്കിണര്‍, ജലബജറ്റ് ജാസിര്‍ പാറാളി, വിവിധ സെഷനുകളിലായി ഇ. മുജീബ് റഹ്മാന്‍, ഷമീം കരുവന്തിരുത്തി, റഷീദ് രാമനാട്ടുക്കര, നജാഫ് ചാലിയം, ഷംസീര്‍ പാണ്ടികശാല, മഹ്‌സൂം രാമനാട്ടുക്കര, എ. അന്‍വ്വര്‍ നല്ലളം, ഷറഫുദ്ദീന്‍ ചാലിയം, നൗഷാദ് കല്ലുങ്ങല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."