HOME
DETAILS
MAL
മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും: കടകംപള്ളി സുരേന്ദ്രന്
backup
May 21 2017 | 22:05 PM
മുക്കം: തിരുവിതാംകൂര്‍ ദേവസ്വം ബില്ല് പോലെ മലബാറിലെ ക്ഷേത്രങ്ങളുടെ നിയമനിര്‍മാണത്തിനും പുരോഗതിക്കും സഹായകമാകുന്ന മലബാര്‍ ദേവസ്വം ബില്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മുക്കം കക്കടവത്ത് ശിവക്ഷേത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷനായി.
ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ ദാനം കാരശ്ശേരി ബാങ്ക് ചെയര്മാന് എന്‍ കെ അബ്ദുറഹ്മാന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ നാരായണന് നമ്പീശന് നല്കി നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ബ്രിജേഷ്, ബാങ്ക് ജനറല്‍ മാനേജര്‍ എം. ധനീഷ്, മാമ്പൊയില്‍ രാഘവന് നായര്‍, സതീശന് തച്ചോട്ടില്‍, കെ.പി അപ്പുക്കുട്ടന് നായര്‍, അറുമുഖന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."