മുസ്ലിം ലീഗിനുള്ളത് അവകാശങ്ങള്‍ നേടിക്കാടുക്കാന്‍ മുന്നില്‍ നിന്ന പാരമ്പര്യം: എം.കെ മുനീര്‍
മാവൂര്‍: സ്വന്തം സമുദായത്തിനും പാര്‍ട്ടിക്കും വേണ്ടി പ്രയത്‌നിക്കുന്നതോടൊപ്പം മറ്റുള്ളവര്‍ക്കും അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്ന പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ലീഗിന്റെ സേവന പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ രാഷ്ടീയ എതിരാളികള്‍ക്ക് പോലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് മാവൂര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് മീറ്റ് എളമരം ചാലിയാര്‍ ജലകില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി.
ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍ , മണ്ഡലം പ്രസിഡന്റ് കെ. മൂസ മൗലവി, ടി.പി ചെറൂപ്പ, മാങ്ങാട്ട് അബ്ദുറസാഖ്, എന്‍.പി അഹമ്മദ്, മുനീറത്ത് ടീച്ചര്‍, ഒ.എം നൗഷാദ്, കെ. ഉസ്മാന്‍, സുരേഷ് മാവൂര്‍, ഷാക്കിര്‍ പാറയില്‍, ടി.ടി.എ ഖാദര്‍ സംസാരിച്ചു. മൂല്യാധിഷ്ഠിത രാഷ്ടീയവും മുസ്‌ലിം ലീഗുമെന്ന പഠന സെഷനില്‍ സി. മമ്മുട്ടി എം.എല്‍.എ വിഷയം അവതരിപ്പിച്ചു. കെ. അലി ഹസ്സന്‍ അധ്യക്ഷനായി. ടി. ഉമര്‍ മാസ്റ്റര്‍, പി.പി അബ്ദുസ്സലാം സംസാരിച്ചു. സംഘടന സംഘാടനം എന്ന വിഷയത്തില്‍ ട്രെയ്‌നര്‍ ആഷിഖ് കണ്ണൂര്‍ ക്ലാസെടുത്തു. എം. ഇസ്മാഈല്‍ മാസ്റ്റര്‍, ജംഷാദ് ബാവ സംസാരിച്ചു. നേതൃ പരിശീലന സെഷനില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ക്ലാസെടുത്തു. എം.പി കരീം അധ്യക്ഷനായി. പി.പി.എ സലാം, കെ. ഹസ്സന്‍ കുരിക്കള്‍, മുസമ്മില്‍ സംസാരിച്ചു. എ.കെ മുഹമ്മദലി, കാമ്പുറത്ത് മുഹമ്മദ്, മലയില്‍ അബ്ദുറഹിമാന്‍ ഹാജി, പി.എം അബ്ദുറഹിമാന്‍, എം. ഇസ്മാഈല്‍ മാസ്റ്റര്‍, എം.ടി. സലീം മാസ്റ്റര്‍, പി. രാജന്‍ ചിറ്റടി അബ്ദുഹാജി, എം.എം വേലായുധന്‍, കണ്ണാറ സുബൈദ, സാജിത പാലിശ്ശേരി, സി.കെ ഷറഫുന്നീസ, വി.കെ ഷരീഫ, പി.ടി റസാഖ്, പി.ടി മുനീര്‍, പി.കെ മുനീര്‍, ശങ്കരന്‍ കണ്ണിപറമ്പ് സംബന്ധിച്ചു. പി. ബീരാന്‍ കുട്ടി, കെ.എം.എ നാസര്‍ മാസ്റ്റര്‍, ടി.കെ അബ്ദുള്ള കോയ എന്നിവര്‍ പ്രമേയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."