HOME
DETAILS
MAL
മാധ്യമവിലക്ക്: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ബി.ജെ.പി
backup
July 28 2016 | 22:07 PM
തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുക വഴി സംസ്ഥാനത്ത് അപ്രഖ്യാപിത നിരോധനാജ്ഞ നടപ്പാക്കുകയാണ് പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്ന നടപടിയാണിത്. ഇതിന് പരിഹാരമുണ്ടാക്കേണ്ട മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ചുറ്റും പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളെ ഭയന്നാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടാത്തത്. വിവരാവകാശ നിയമം അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കവും. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും എം.ടി രമേശ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."