മോദി സര്‍ക്കാരിനെതിരേ സമരവുമായി എന്‍.വൈ.സി
കൊച്ചി: റാഫേല്‍ അഴിമതിയുടെ സത്യാവസ്ഥ പുറത്ത് വന്നപ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ ഭരണാധികാരിയുടെ മുഖമാണ് നരേന്ദ്ര മോദിയുടേതെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി.
കോര്‍പ്പറേറ്ററുകള്‍ക്ക് പൊതുജനത്തെ ചവിട്ടി അരയ്ക്കാന്‍ അനുവാദം നല്‍കലാണ് പ്രധാനമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത്. ഏവിയേഷന്‍ രംഗത്ത് മുന്‍ പരിചയമുള്ള ഹിന്ദുസ്ഥാന്‍ ഏയറനോട്ടിക്കല്‍ ലിമിറ്റഡിനെ ഒഴിവാക്കി പ്രധിരോധ അഴിമതിക്ക് വേണ്ടി മാത്രം പൊട്ടി മുളച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പാര്‍ട്ടിയുടെയും യൂത്തിന്റെയും നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒക്ടോബറില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു . എന്‍വൈസി ദേശീയ ജനറല്‍ സെക്രട്ടറി അഫ്സല് കുഞ്ഞുമോന്, സംസ്ഥാന പ്രസിഡന്റ് ഷെനിന് മന്ദിരാട്, വൈസ് പ്രസിഡന്റ് പി.എ സമദ് തുടങ്ങിയവര്‍ സംയുക്ത്തമായി ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."