HOME
DETAILS
MAL
പാചകത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനം
backup
May 21 2017 | 22:05 PM
കോഴിക്കോട്: നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ പാചകത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി.പി കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ജാനകി റിപ്പോര്‍ട്ടും ട്രഷറര്‍ തങ്കമ്മ ശിവന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. പി.പി പ്രേമ, വി.പി കാര്‍ത്യായനി സംസാരിച്ചു.
സ്വാഗതസംഘം ചെയര്മാന് പി.കെ മുകുന്ദന് സ്വാഗതവും കണ്വീനറന് പി. നാരായണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."