പോര്‍മുഖം തെളിഞ്ഞു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പോരാട്ട ചിത്രം വ്യക്തമായി. തെരഞ്ഞെടുപ്പ് കമ്മിഷന് വെബ്സൈറ്റില്‍ ഇന്നലെ രാത്രി ഒന്‍പത് വരെയുള്ള കണക്കുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളതെങ്കിലും ഇനി കാര്യമായ മാറ്റങ്ങള്‍ക്കിടയില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് മത്സരരംഗത്തിറങ്ങിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 8,497 പേര്. ജില്ലാ പഞ്ചായത്തിലേക്ക് 183 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 839 പേരും ഗ്രാമപഞ്ചായത്തിലേക്ക് 5,937 പേരും മുനിസിപ്പാലിറ്റിയിലേക്ക് 1,538 പേരുമാണ് മലപ്പുറം ജില്ലയില്‍ ജനവിധി തേടുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലയില്‍ 7,256 പേര് ജനവിധി തേടുന്നുണ്ട്. ജില്ലാ പഞ്ചായത്ത് (105), ബ്ലോക്ക് പഞ്ചായത്ത് (611), ഗ്രാമപഞ്ചായത്ത് (4724), മുനിസിപ്പാലിറ്റി (1415), കോര്പറേഷന് (401).
മൂന്നാമതുള്ള തൃശൂര്‍ ജില്ലയില്‍ 7,020 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് (107), ബ്ലോക്ക് പഞ്ചായത്ത് (689), ഗ്രാമപഞ്ചായത്ത് (5030), മുനിസിപ്പാലിറ്റി (964),കോര്പറേഷന് (230).
മറ്റ് ജില്ലകളില്‍ സ്ഥാനാര്‍ഥികള്‍: തിരുവനന്തപുരം (6,469), കൊല്ലം (5,703), പത്തനംതിട്ട (3,699), ആലപ്പുഴ (5,489), കോട്ടയം (5,432), ഇടുക്കി (3,234), പാലക്കാട് (6,532), കോഴിക്കോട് (6,033), വയനാട് (1,858), കണ്ണൂര്‍( 5,142), കാസര്‍കോട് (2,649).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."