ക്ഷേമപെന്‍ഷന്‍ രേഖ തിരുത്തിയ സംഭവം; ഇടത്-വലത് മുന്നണികള്‍ തമ്മിലടി തുടങ്ങി
ചാരുംമൂട്: പാലമേല്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹിക പെന്‍ഷന്‍ അപേക്ഷകളില്‍ നടന്ന തിരിമറികളില്‍ ഇടത് വലത് കക്ഷികള്‍ക്ക് അങ്കലാപ്പ് .
അനര്‍ഹര്‍ എന്ന് വി.ഇ.ഒ എഴുതിത്തള്ളിയ പതിനാലോളം അപേക്ഷകള്‍ അടങ്ങിയ റിപ്പോര്‍ട്ടിന്റെ പേജ് കീറിക്കളഞ്ഞ ശേഷം വി.ഇ.ഒയുടെ കള്ള ഒപ്പും അര്‍ഹര്‍ എന്ന റിപ്പോര്‍ട്ടും കൂട്ടി ചേര്‍ത്തു നടത്തിയ ക്രമക്കേടിന്റെ പേരിലാണ് വിവാദം പുകയുന്നത്. രേഖ ചോര്‍ന്ന് പത്രവാര്‍ത്തയായതോടെ നിക്കക്കള്ളി ഇല്ലാതെ നെട്ടോട്ടമോടുകയാണ് ഭരണപക്ഷം. വി.ഇ.ഒ കഴിഞ്ഞ മാസം എട്ടിന് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയ പരാതിയില്‍ നടന്നിട്ടുള്ള തിരിമറിയെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
ചാര്‍ജ്ജ് എടുത്തിട്ടു അധിക ദിവസങ്ങളാവാത്ത സെക്രട്ടറി ഈ ഫയല്‍ പഠിക്കുവാന്‍ വേണ്ടി മാറ്റി വെച്ചതായിട്ടാണ് പറഞ്ഞു കേള്‍ക്കുന്നത്. ന
പരാതി കൈമാറി 34 ദിവസം പിന്നിട്ടതോടെ ഇതിനു മുകളില്‍ നിയമ നടപടി ഉണ്ടാകില്ലന്നു ബോധ്യമായവരില്‍ ആരോ പരാതിയുടെ പകര്‍പ്പ് പത്രത്തിനു ചേര്‍ത്തി നല്‍കി.
അങ്ങനെയാണ് പ്രതിപക്ഷം കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപരോധവും,ധര്‍ണയും നടത്തി.
ഗന്ത്യന്തരമില്ലാതെ പരാതി പൊലിസിനു കൈമാറാന്‍ സെക്രട്ടറി നിര്‍ബന്ധിതയായി.
ഭരണപക്ഷത്തെ ആരോ ഒരാള്‍ ചെയ്ത തിരിമറിയാണെങ്കിലും ഭരണപക്ഷത്തെ എല്ലാര്‍ക്കും ഇതില്‍ പങ്കുണ്ടന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.
അതിനിടെ പരാതി കിട്ടിയ പൊലിസ് അന്വേഷണമാരംഭിച്ചു. വ്യാജ ഒപ്പിന്റെ ഉറവിടം കണ്ടെത്തിയാലും അത് വെളിച്ചം കാണുവാന്‍ സാധ്യത കുറവാണെന്നുള്ള വിശ്വാസമാണ് പൊതുജനങ്ങള്‍ക്ക്. കാരണം ഭരണകക്ഷിക്കെതിരെയാണ് അന്വേഷണം.
അതിനിടെ പ്രതിപക്ഷത്തിനു മറുപടിയുമായി ഭരണപക്ഷവും രംഗത്തുവന്നു.
വരും ദിവസങ്ങളില്‍ ജനപ്രതിനിധികളേയും ജീവനക്കാരേയും പൊലിസ് വ്യക്തമായി ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."