സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലെ അനധികൃത താമസക്കാര്‍ക്കെതിരേ നടപടി: മന്ത്രി സുധാകരന്
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളിലെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന ഊര്‍ജിതമാക്കുമെന്ന് മന്ത്രി ജി.സുധാകരന്.
ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്കും പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്കി. പാലക്കാട് കല്ലേപ്പുള്ളി ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്.
കല്ലേപ്പുള്ളി ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസം സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നടത്തിയ അന്വേഷണത്തില്‍ എട്ടുപേര്‍ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തി.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ക്വാര്‍ട്ടേഴ്സുകളില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും മൂന്നിരട്ടി വാടക പിഴയായി ഈടാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."