HOME
DETAILS

കുട്ടനാടിനൊരു കരുതല്‍: ശില്‍പശാല സംഘടിപ്പിച്ചു

  
backup
September 25 2018 | 04:09 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6

ആലപ്പുഴ: കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡും ജല വിഭവ വകുപ്പും സംയോജിതമായി കുട്ടനാടിനൊരു കരുതല്‍ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു.
കുട്ടനാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ട നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കാനും വെളളപ്പൊക്ക നിയന്ത്രണവുമായിരുന്നു ശില്‍പശാലയുടെ പ്രമേയം. കുട്ടനാട് പാക്കേജിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുമ്പോള്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും മുമ്പുണ്ടായിരുന്ന പോരായ്മകളും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. കുട്ടനാട് പാക്കേജിന്റെ അടുത്ത ഘട്ടം കുട്ടനാടിനെ സമൃദ്ധയിലേക്ക് നയിക്കുന്നതായിരിക്കണമെന്ന് പൊതു അഭിപ്രായമുണ്ടായി.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ആര്‍.രാംകുമാര്‍ ശില്‍പശാല നയിച്ചു.
ചര്‍ച്ചയിലെ പ്രധാന ആശയങ്ങള്‍ ആസൂത്രണ ബോര്‍ഡിന് നല്‍കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ഭാവിയില്‍ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാന്‍ എ.സി കനാല്‍ തുറക്കാനും തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിങ് ചാനലിന് വീതി കൂട്ടലും ഉടന്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ എസ്.സുഹാസ് അധ്യക്ഷനായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജീല്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ ജി.വേണുഗോപാല്‍, അഗ്രികള്‍ച്ചറല്‍ ഡിവിഷന്‍ ചീഫ് ഡോ.എസ്.എസ് നാഗേഷ്, എ.ഡി.എം ഐ. അബ്ദുള്‍ സലാം, അഗ്രികള്‍ച്ചര്‍ ഡിവിഷന്‍ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ രാജേന്ദ്രന്‍, ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയര്‍ കെ.എ ജോഷി, സി.ഡബ്ല്യു.ആര്‍.ഡി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.ജെ ജെയിംസ്, പ്ലാനിങ് ഓഫിസര്‍ കെ.എസ് ലതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago
No Image

സംസ്ഥാന തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര അംഗീകാരം: കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് ഇളവ്

Kerala
  •  2 months ago
No Image

 ഇതിലും മികച്ച ഒരു യാത്രയയപ്പ് നിങ്ങള്‍ അര്‍ഹിച്ചിരുന്നു; നവീന്‍ ബാബുവിനെ അനുസ്മരിച്ച് പി.ബി നൂഹ്

Kerala
  •  2 months ago
No Image

ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ സുധീര്‍ സ്ഥാനാര്‍ഥിയാവും, പാലക്കാട് മിന്‍ഹാജ്; പ്രഖ്യാപനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ലഹരി ബോധവൽക്കരണത്തിന് ചെലവ് 66 കോടി, ചികിത്സ തേടിയവർ 1.8 ലക്ഷം പേർ

Kerala
  •  2 months ago
No Image

ജുറാസിക് കാലഘട്ടത്തിലെ സർപ്പിള ഷെൽഡ് സിഫലോപോഡിന്റെ  ഫോസിൽ കണ്ടെത്തി

National
  •  2 months ago