സര്‍ക്കാരിനെതിരായ പ്രതിഷേധത്തിലും 'രണ്ടില' രണ്ടുതട്ടില്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിഷേധത്തിലും കേരള കോണ്‍ഗ്രസ് (എം) രണ്ടുതട്ടില്‍.
കെ.എം മാണി കൊണ്ടുവന്ന കാരുണ്യ ചികിത്സാ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും രണ്ടിടങ്ങളിലായി സമരം നടത്തിയത്. ജോസ് കെ. മാണി വിഭാഗം രാവിലെ 10ന് സെക്രട്ടേറിയറ്റ് നടയിലും പി.ജെ ജോസഫ് വിഭാഗം 12ന് കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫിസിന് മുന്നിലും സമരം നടത്തി. രണ്ട് സമരങ്ങളിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തു. സമരത്തിന് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പുവരുത്താന്‍ കഴിഞ്ഞത് ജോസ് കെ. മാണി വിഭാഗത്തിന് നേട്ടമായി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അനൂപ് ജേക്കബ്, പീതാംബരക്കുറുപ്പ് തുടങ്ങിയവരും സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തി.
കാരുണ്യ ചികിത്സാ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു. തോമസ് ചാഴികാടന്‍ എം.പി ഉപവാസസമരം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് നിയമസഭാകക്ഷിനേതാവ് എം.കെ മുനീര്‍ നാരങ്ങാനീര് നല്‍കി ഉപവാസസമരം അവസാനിപ്പിച്ചു.ജോസഫ് വിഭാഗം നടത്തിയ ധര്‍ണ കേരളാ കോണ്‍ഗ്രസ് (എം) ആക്ടിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. മൂന്നുലക്ഷം വരെ വരുമാനമുള്ള എ.പി.എല്‍, ബി.പി.എല്‍ കുടുബങ്ങള്‍ക്ക് സഹായം ലഭിക്കുന്ന പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."