ജില്ലയില്‍ ഗ്രാമകോടതികള്‍ വരുന്നു കോടതി സ്ഥാപിക്കുന്നത് പുലാമന്തോളിലും എടപ്പാളിലും
മഞ്ചേരി: ജില്ലയില്‍ രണ്ട് ഗ്രാമ ന്യായാലയ(ഗ്രാമ കോടതികള്‍ )വരുന്നു. ഇതിനായുള്ള ആദ്യഘട്ട ഒരുക്കങ്ങള്‍ തുടങ്ങി. ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് വളരെ വേഗത്തിലും ചുരുങ്ങിയ ചെലവിലും നീതി ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്ട് അനുസരിച്ചാണ് ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നത്. ഒരോ ജില്ലകളിലും രണ്ട് ഗ്രാമ കോടതികളാണ് ഈ നിയമമനുസരിച്ച് സ്ഥാപിക്കേണ്ടത്. ഇതുപ്രകാരം പെരിന്തല്‍മണ്ണ ബ്ലോക്കിലെ പുലാമന്തോള്‍, പൊന്നാനി ബ്ലോക്കിലെ എടപ്പാള്‍ എന്നിവിടങ്ങളിലായിരിക്കും ജില്ലയിലെ ആദ്യത്തെ കോടതി നിലവില്‍ വരിക. കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്ഥലം നിര്‍ണയിച്ചു കഴിഞ്ഞു. 2009 ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യമുള്ള ഗ്രാമ ന്യായാലയാസ് ആക്ട് പ്രകാരം രാജ്യത്ത് 5000 ഗ്രാമ കോടതികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍ വരുത്താന്‍ സാധിച്ചിട്ടില്ല.
നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോടതികളുടെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഗ്രാമകോടതികളും പ്രവര്‍ത്തിക്കുക. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളാണ് ഗ്രാമ കോടതിയുടെ അധികാര പരിധിയില്‍ വരുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് തുല്യമായ ന്യായാധികാരിയാണ് കോടതിയുടെ അധികാരിയായിട്ടുണ്ടാവുക. ഇതിനു പുറമെ എട്ടു ജീവനക്കാരും കോടതിയില്‍ ഉണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുമായി കൂടി ആലോചിച്ചാണ് നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. വിപുലമായ പരസ്യം നല്‍കി അധികാര പരിധിയിലുള്ള ഏത് സ്ഥലത്തും ഒരു മൊബൈല്‍ കോടതിയായി പ്രവര്‍ത്തിക്കാന്‍ ഈ കോടതിക്ക് സാധിക്കും. സിവില്‍, ക്രിമിനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരവും ഗ്രാമ കോടതിക്കുണ്ട്. ജില്ലാ കോടതി മുന്‍കൈയെടുത്താണ് ഗ്രാമക്കോടതി സ്ഥാപിക്കുന്നത്.
നിലവില്‍ ജില്ലയ്ക്കു പുറമെ കോഴിക്കോട്, തിരുവനന്തപുരം, വയനാട് തുടങ്ങിയ ജില്ലകളില്‍ ഗ്രാമ കോടതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കുടുംബ കോടതികള്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചുവരികയാണ്.ഗ്രാമ കോടതികള്‍ നിലവില്‍ വരുന്നതോടെ ഇത്തരം കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."