HOME
DETAILS
MAL
എയര്‍ ആംബുലന്‍സിന് പ്രഥമ പരിഗണനയില്ല: മന്ത്രി മന്ത്രി കെ.കെ ശൈല
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: വന്‍ ചെലവ് വരുന്നതിനാല്‍ എയര്‍ ആംബുലന്‍സിന് ആരോഗ്യമേഖലയില്‍ പ്രഥമ പരിഗണന നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു. പാറയ്ക്കല്‍ അബ്ദുള്ളയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എല്ലാ അസുഖങ്ങള്‍ക്കും എയര്‍ ലിഫ്റ്റിങ് സാധ്യമല്ല. അവശ്യഘട്ടങ്ങളില്‍ ഏറ്റവുമടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയാണ് വേണ്ടത്. ഇതിനായി ആശുപത്രികളില്‍ അത്യാധുനിക ട്രോമാകെയര്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അത്യാധുനിക ട്രോമാകെയര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടു മാസത്തിനുള്ളില്‍ ഇതിന്റെ ഉദ്ഘാടനം നടക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."