HOME
DETAILS
MAL
കെ.ഇ.ആര്‍ ഭേദഗതി: വിജ്ഞാപനമിറങ്ങി
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
ഭേദഗതിയിലൂടെ ഡയരക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന് സ്റ്റാറ്റിയൂട്ടറി അധികാരം നല്‍കി. ഖാദര്‍ കമ്മിറ്റി ശുപാര്‍ശയായ സ്‌കൂള്‍ ഏകീകരണം നടപ്പാക്കി ഉത്തരവിറങ്ങിയ മെയ് 31 മുതല്‍ ഭേദഗതിക്ക് പ്രാബല്യമുണ്ട്.
പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റ്, ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റ്, വി.എച്ച്.എസ്.ഇ ഡയരക്ടറേറ്റ് എന്നിവര്‍ക്ക് കെ.ഇ.ആര്‍ പ്രകാരം നല്‍കിയിരുന്ന സ്റ്റാറ്റിയൂട്ടറി അധികാരങ്ങളാണ് ഭേദഗതിയിലൂടെ ഡയരക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന് നല്‍കിയത്. ഭേദഗതിയിലൂടെ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിസന്ധിയും സാങ്കേതികമായി നീങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."