HOME
DETAILS
MAL
സെക്രട്ടേറിയറ്റില്‍ സെക്സ് റാക്കറ്റെന്ന പരാതി: ഇന്റേണല്‍ കമ്മിറ്റി ഇന്ന്
backup
November 24 2020 | 00:11 AM
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ വിവരം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്റേണല്‍ കമ്മിറ്റി ഇന്ന് യോഗം ചേരും.
തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് പൊതുഭരണ വകുപ്പ് സെക്രട്ടറിക്കു നല്കിയ പരാതിയിലാണ് ഇന്ന് നടക്കുന്ന യോഗത്തില്‍ വിവരങ്ങള്‍ തേടുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. എന്നാല്‍ ഇന്റേണല്‍ കമ്മിറ്റി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്നും പരാതി തള്ളുകയാണെങ്കില്‍ പൊലിസ് കേസ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പരാതിക്കാരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."