നിയമസഭ കൈയാങ്കളി കേസ്: ഹൈക്കോടതി വിധി പറയാന്‍ മാറ്റി
കൊച്ചി: കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മുന്‍മന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെയിലുണ്ടായ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് ജനപ്രതിനിധികള്‍ സമര്‍പ്പിച്ച ഹരജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, കെ. അജിത്ത്, സി.കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതിസ്ഥാനത്ത്. കേസ് തള്ളിക്കളയുന്നതില്‍ എതിര്‍പ്പില്ലെന്നു വിശദീകരിച്ച് സര്‍ക്കാര്‍ വിചാരണ കോടതിയില്‍ ഹരജി നല്‍കിയെങ്കിലും അത് നിരസിക്കപ്പെട്ടിരുന്നു. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും ഒഴിവാക്കാനാവില്ലെന്നും നിരീക്ഷിച്ചാണ് വിചാരണ കോടതി സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചത്. നിയമസഭാംഗങ്ങള്‍ക്ക് എതിരേ കേസ് എടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് പൊതുതാല്‍പര്യമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
സഭയില്‍ അതിക്രമം കാണിച്ചുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുവേണ്ടി അഡ്വ. ടി. ആസഫലി ഹാജരായി. സര്‍ക്കാരിനുവേണ്ടി ഡി.ജി.പി മഞ്ചേരി ശ്രീധരന്‍ നായര്‍, സീനിയര്‍ ഗവ. പ്ലീഡര്‍ എന്‍. നാരായണന്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."