യുവത്വത്തിന്റെ പ്രതീകമായിരുന്നു രാജീവ് ഗാന്ധിയെന്ന്
കൊല്ലം: ഇന്ത്യന്‍ ജനതയെ ആധുനികതയുടെ പുതിയ ലോകത്തേക്ക് പിടിച്ചു നടത്തിയ യുവത്വത്തിന്റെ പ്രതീകമായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഡി.സി.സിയില്‍ നടന്ന 26-ാമത് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പഞ്ചായത്ത് രാജിന്റെയും നഗരപാലികയുടെയും ഉപജ്ഞാതാവെന്ന നിലയില്‍ സാധാരണക്കാരന്റെ കൈകളിലേക്ക് അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണമെന്ന യാഥാര്‍ത്ഥ്യം നല്കിയ രാജീവ് ഗാന്ധിയെ രാഷ്ട്രം കൃതജ്ഞതയോടെ സ്മരിക്കുമെന്നും ബിന്ദുകൃഷ്ണ കൂട്ടിചേര്‍ത്തു.
തുടര്‍ന്ന് ഡി സി സി ഓഫീസ് അങ്കണത്തില്‍ 26-ാമത് രക്ത സാക്ഷിത്വ ദിനത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് 26 വൃക്ഷതൈകള്‍ നേതാക്കന്മാര് നട്ടു. രാജ്മോഹന്‍ ഉണ്ണിത്താന്, എന്‍ അഴകേശന്, എ ഷാനവാസ്ഖാന്, ജി രതികുമാര്‍, അഡ്വ. ജമീല ഇബ്രാഹിം, എസ് വിപിന ചന്ദ്രന്, സൂരജ് രവി, കോയിവിള രാമചന്ദ്രന്, എന്‍ ഉണ്ണികൃഷ്ണന്, വാളത്തുംഗല്‍ രാജഗോപാല്‍, ജി ജയപ്രകാശ്, തൃദീപ് കുമാര്‍, സന്തോഷ് തുപ്പാശ്ശേരി, ആദിക്കാട് മധു, കൃഷ്ണവേണി ശര്‍മ്മ, നടുക്കുന്നില്‍ വിജയന്, ജയിന് ആന്‍സില്‍ ഫ്രാന്‍സിസ്, സിസിലി സ്റ്റീഫന്‍, ആര് രമണന്, ആര് രാജ് മോഹന്‍, പെരുമണ്‍ ജയപ്രകാശ്, എസ്.എ റഷീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."