ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത് രാഷ്ട്രീയ നിയമനങ്ങളെന്ന് ഇ.ടി
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഉന്നത തലങ്ങളിലെ നിയമനങ്ങളില്‍ രാഷ്ട്രീയതാല്‍പര്യമാണ് പരിഗണിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലിഗഡ് സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ മലപ്പുറം, കിഷന്‍ഗഞ്ച്, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ സ്ഥാപിക്കാന്‍ വേണ്ടി യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത് സ്തുത്യര്‍ഹമായ നടപടിയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം ഇന്ന് അവ ശരശയ്യയിലാണ്.
ഈ സ്ഥാപനങ്ങള്‍ സ്വാഭാവികമായ മരണത്തിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ഫണ്ടോ കോഴ്‌സോ അധ്യാപക തസ്തികകളോ ഒന്നും തന്നെ അനുവദിക്കുന്നില്ല. ഈ തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയാറാവണം. വിദ്യാഭ്യാസ നയത്തെ സമൂലമായി മാറ്റാന്‍ ഒരുങ്ങുന്നുവെന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തലനാരിഴകീറി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് ഇ.ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."