HOME
DETAILS

പണത്തിനും പുണ്യമുണ്ടെന്ന ധാരണ പൂജാരിമാര്‍ മാറ്റണം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

  
backup
May 21 2017 | 22:05 PM

%e0%b4%aa%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d




കൊട്ടാരക്കര: വിലയ്ക്കും പുണ്യം നല്‍കുന്നവരാണെന്ന ധാരണ പൂജാരി മുതല്‍ തൂപ്പുകാര്‍ വരെയുള്ളവര്‍ മാറ്റണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരോടുള്ള സഹകരണം മാതൃകാപരമാകണം. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചെടുക്കാനുള്ള പരിശ്രമങ്ങള്‍ ദേവസ്വംബോര്‍ഡ് നടത്തും. ചെറുവള്ളി എസ്‌റ്റേറ്റില്‍ മാത്രം നൂറേക്കറോളം ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണ്. എരുമേലിയില്‍ 132 ഏക്കറുണ്ടായിരുന്ന ദേവസ്വംഭൂമി ഇപ്പോള്‍ 16 ഏക്കര്‍ മാത്രമാണുള്ളത്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുകയും എയിഡഡ് സര്‍വകലാശാലയും മെഡിക്കല്‍ കോളജും തുടങ്ങാനുള്ള പദ്ധതികളും ദേവസ്വംബോര്‍ഡിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളനം ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി മധുസൂദനന്‍പിള്ള അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് ചവറ രാജശേഖരന്‍, പ്രേംജിത്ത് ശര്‍മ്മ, കെ.പി ഉണ്ണികൃഷ്ണന്‍, പി.എസ് പ്രസാദ്, പ്രശാന്തന്‍പിള്ള, വര്‍ക്കല ശശികുമാര്‍, മാവേലിക്കര ആര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  23 days ago
No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  23 days ago
No Image

കുവൈത്ത് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി 

Kuwait
  •  23 days ago