HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പ: ബാങ്കുകളുടെ നിസ്സഹകരണം അവസാനിപ്പിക്കണം: ഡീന്‍ കുര്യാക്കോസ്
backup
July 01 2019 | 18:07 PM
ന്യൂഡല്‍ഹി: വിദ്യാഭ്യാസ വായ്പ നല്കുന്നതില് ബാങ്കുകള്‍ വച്ചുപുലര്‍ത്തുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ലോക സഭയില്‍ ആവശ്യപ്പെട്ടു. എല്ലാ ബാങ്കുകള്‍ക്കും യോജിച്ചൊരു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നുവെന്നു ഉറപ്പു വരുത്താന്‍ എല്ലാ ബാങ്കുകളും ഒരേ നിയമാവലി തന്നെ പിന്തുടരണമെന്നും കുറഞ്ഞ പലിശ നിരക്കില്‍ ഈടില്ലാതെ വായ്പ നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ഫാസി നിയമം ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ കുടുംബത്തെ ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."