അധികൃതരുടെ അനാസ്ഥ: വെള്ളമില്ലാതെ കര്‍ഷകര്‍ വലയുന്നു
ഷൊര്‍ണൂര്‍: ചെറുകിട ജലസേചനവകുപ്പിന്റെ അനാസ്ഥ കാരണം പ്രളയത്തില്‍ നെല്‍കൃഷി നശിച്ച കഷ്‌കര്‍ക്ക് രണ്ടാം വിള ഇറക്കാന്‍ വെള്ളമില്ലാതെ വലയുന്നു. ഷൊര്‍ണൂരിലെ കാരക്കാട് ചുഡുവാലഞ്ഞൂര്‍, വാണിയംകുളം പഞ്ചായത്തിലെ ത്രങ്ങാലി പാടശേഖര സമിതിയിലെ നാനൂറോളം ഏക്കര്‍ നെല്‍പാടങ്ങളിലാണ് വെള്ളമില്ലാതായത്. ത്രാങ്ങാലി, കവളപ്പാറ എന്നീ പ്രദേശത്തെ പമ്പ് ഹൗസുകള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് രണ്ടാം വിള കൃഷി ഇറക്കാന്‍ കഴിയാതെ പോയത്. പ്രളയക്കെടുതിയില്‍ വെള്ളംകയറി മോട്ടോറുകളും തകരാറിലായി. ഒന്നാം വിളയില്‍ ലഭിച്ച നെല്ലും നശിക്കുകയുണ്ടായി.
വെള്ളം പെട്ടെന്ന് ഇറങ്ങിയതും ട്രാക്ടര്‍ ഉപയോഗിച്ച് പൂട്ടാന്‍പോലും കഴിയാത്ത സ്ഥിതിയായി. പ്രശ്‌നം ഇറിഗേഷന്‍ അധികൃതരെ അറിയിച്ചപ്പോള്‍ കര്‍ഷകര്‍ പിരിവെടുത്ത് മോട്ടോറുകള്‍ റിപ്പയര്‍ ചെയ്യനാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിച്ച മറുപടിയെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷി നശിച്ചവര്‍ക്ക് അധികൃതരില്‍നിന്ന് ഒരു ധനസഹായവും ലഭിച്ചിട്ടുമില്ല. ത്രങ്ങാലി പമ്പ് ഹൗസില്‍നിന്നാണ് കാരക്കാട്ട് പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നത്. വെള്ളം വരുന്ന കനാല്‍ നിമിച്ചതിന്റെ അശാസ്ത്രീയത കാരണം കനാലിലൂടെ വെള്ളം കൊണ്ടുവരാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല.
2017ല്‍ കനാല്‍ നവീകരണത്തിന് 15 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതുവരെ മൂന്നു മീറ്റര്‍ ദൂരം മാത്രമാണ് പണി കഴിപ്പിച്ചത്. മേഖലയിലെ തോടുകളുടെ നവികരണത്തിനും ഫണ്ട് അനുവദിച്ചിട്ടില്ല. നിലവില്‍ കര്‍ഷകര്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്. പമ്പ് ഹൗസുകളും മോട്ടോറുകളും ശരിയാക്കിയാല്‍ മൂന്നാം വിളയും കൃഷി ചെയ്യാന്‍ കഴിയും. പ്രശ്‌നം സംബന്ധിച്ചള്ള നിവേദനം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.
എലവഞ്ചേരി: എലവഞ്ചേരിയില്‍ ജലസേചനത്തിന് വെള്ളമെത്തിയില്ല. 140 ഏക്കര്‍ നെല്‍പ്പാടം ഉണങ്ങിനശിച്ചു. എലവഞ്ചേരി പഞ്ചായത്തിലാണ് ജലസേചനത്തിന് ചുള്ളിയാര്‍ കനാലിലൂടെ വെള്ളം എത്താത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ചുള്ളിയാര്‍ കനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താതെയും കുറ്റിക്കാടുകള്‍ മാറ്റാതെയുമാണ് വെള്ളം എത്താതിരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു ഇത്തവണ ചുള്ളിയാര്‍ ഡാം നിറഞ്ഞിട്ടും എലവഞ്ചേരിയിലേക്ക് ജലസേചനത്തിന് വെള്ളം എത്തിക്കുവാന്‍ സാധിക്കാത്തത് അധികൃതരുടെ അനാസ്ഥയാണ് മഞ്ചേരിയിലെ പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു.
കുളങ്ങളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കൃഷിയെ സംരക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. വട്ടേക്കാട് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വിളകള്‍ക്ക് ഉണക്കം സംഭവിച്ചിട്ടുള്ളത്. പണ്ടാരക്കളം കുളത്തില്‍നിന്നാണ് പരിസരങ്ങളിലെ നെല്‍ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് വട്ടേക്കാട് പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ മാസത്തില്‍ കുളങ്ങളില്‍നിന്ന് ജലസേചനത്തിന് വെള്ളം പമ്പ് ചെയ്യേണ്ട അവസ്ഥയുണ്ടായിട്ടുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."