HOME
DETAILS

ഡല്‍ഹി കലാപം സിം വില്‍പനക്കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

  
backup
November 24 2020 | 01:11 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8

 

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സിം വില്‍പനക്കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
ജഡ്ജിമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യതലസ്ഥാന നഗരിയില്‍ സിം ഉള്‍പ്പെടെയുള്ളവ വില്‍പന നടത്തിയിരുന്ന ഫൈസാന്‍ ഖാന് ആണ് സുപ്രിംകോടതി ആശ്വാസം നല്‍കിയത്. കഴിഞ്ഞമാസം 23ന് ഫൈസാന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഡല്‍ഹി പൊലിസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. സിം വില്‍പനക്കാരനായ ഫൈസാന്‍ ഖാന്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ പല വിദ്യാര്‍ഥികള്‍ക്കും സിം കാര്‍ഡ് വിതരണം ചെയ്‌തെന്നാരോപിച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഫൈസാന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ പൊലിസിന് ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. താന്‍ വില്‍പന നടത്തിയ സിം കാര്‍ഡുകള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കപ്പെടുമെന്ന് ഫൈസാന് കൃത്യമായി അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ യു.എ.പി.എ ചുമത്താനാകൂവെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.ഇതേ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദേവാംഗണ കലിതയ്ക്ക് ജാമ്യം നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പൊലിസ് സമര്‍പ്പിച്ച ഹരജിയും കഴിഞ്ഞ മാസം സുപ്രിംകോടതിയുടെ ഇതേ ബെഞ്ച് തള്ളിയിരുന്നു. കലിത സ്വാധീനമുള്ള വ്യക്തിയാണെന്നും അവര്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും ഡല്‍ഹി പൊലിസ് വാദിച്ചെങ്കിലും, അവര്‍ എങ്ങനെ തെളിവ് നശിപ്പിക്കുമെന്ന മറുചോദ്യം ഉന്നയിച്ചുകൊണ്ടാണ് അന്ന് ഹരജി സുപ്രിംകോടതി തള്ളിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago