ഓപ്പറേഷന്‍ വാത്സല്യയുടെ സ്‌പെഷല്‍ ഡ്രൈവ് നിലച്ചു; കാണാതായ കുട്ടികള്‍ക്കായുള്ള കാത്തിരിപ്പ് നീളും
കോഴിക്കോട്: സംസ്ഥാനത്ത് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയായ ഓപ്പറേഷന്‍ വാത്സല്യയുടെ സ്‌പെഷല്‍ ഡ്രൈവ് നിലച്ചു. രണ്ടു ഘട്ടങ്ങളിലായി നടത്തിയ സ്‌പെഷല്‍ ഡ്രൈവാണ് ഈ വര്‍ഷം പകുതിയായിട്ടും തുടര്‍ച്ചയില്ലാതെ നിലച്ചത്. മൂന്ന് വിഭാഗങ്ങള്‍ സംയുകത്മായാണ് റെയ്ഡിനും അന്വേഷണത്തിനുമായി സ്‌പെഷല്‍ ഡ്രൈവിനായി ചുമതലപ്പെടുത്തിയത്. കേരള പൊലിസും സാമൂഹ്യക്ഷേമ വകുപ്പും ചൈല്‍ഡ്‌ലൈനും സംയുക്തമായാണ് അന്വേഷണത്തിനും റെയ്ഡിനും നേതൃത്വം നല്‍കുന്നത്.
കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച് പരിശീലനം ലഭിച്ച പൊലിസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുക. ഓപ്പറേഷന്‍ സ്‌മൈല്‍ എന്ന പേരില്‍ രാജസ്ഥാനിലാണ് ആദ്യമായി ഇത്തരത്തില്‍ കാണാതായ കുട്ടികളെ കണ്ടെത്തിനുള്ള സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്.
പദ്ധതിയുടെ വിജയത്തിന്റെ ഭാഗമായാണ് കേരളത്തിലും ഓപ്പറേഷന്‍ വാത്സല്യ എന്ന പേരില്‍ സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചത്. വീടുവിട്ടിറങ്ങിയ കുട്ടികളെ കണ്ടെത്തുക, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ തിരികെയേല്‍പ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ എത്താനും താമസിക്കാനും സാധ്യതയുള്ള സ്ഥലങ്ങളില്‍ വ്യാപക പരിശോധന നടത്തും. ഈ ഡ്രൈവ് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണു കേരളത്തിലും ഓപ്പറേഷന്‍ വാത്സല്യ എന്ന പേരില്‍ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും കണ്ടെത്തിയ കുട്ടികളെ തിരിച്ചു നല്‍കുന്നതിനും പദ്ധതി ആരംഭിച്ചത്.
കുട്ടികള്‍ താമസിക്കുന്ന അംഗീകാരമില്ലാത്ത ഹോസ്റ്റലുകള്‍, അനാഥാലയങ്ങള്‍, ഹോട്ടലുകള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഓപ്പറേഷന്‍ വാത്സല്യയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നത്. ഒപ്പം ജുവനൈല്‍ ഹോമില്‍ നിന്ന് ചാടിപ്പോകുന്നവരിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും ഓപ്പറേഷന്‍ വാത്സല്യയുടെ പ്രത്യേക സൈറ്റില്‍ അപ്‌ലോഡ് ചെയത് വിവരങ്ങള്‍ കൈമാറുന്നു. ഓരോ യൂനിറ്റിലും ലഭിക്കുന്ന വിവരങ്ങള്‍ താരതമ്യം ചെയതതിനു ശേഷം കാണാതായ കുട്ടികളാണെന്ന് ഉറപ്പുവരുത്തി രക്ഷിതാക്കളെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
അന്യസംസ്ഥാനങ്ങളുമായി യോജിച്ചാവും ഈ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുകയെന്നതിനാല്‍ രക്ഷിതാക്കളെ കണ്ടെത്താനും എളുപ്പമാകും. മൂന്നു സംഘങ്ങള്‍ സംയുക്തമായി നടത്തുന്ന ഡ്രൈവില്‍ ഒരു വകുപ്പിനും പ്രത്യേക പരിഗണന ഇല്ലാത്തതാണ് പദ്ധതി നിലച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
എന്നാല്‍ കുട്ടികളെ കാണാതായെന്ന പരാതി കുറഞ്ഞതാണ് ഡ്രൈവിന് തുടര്‍ച്ചയില്ലാത്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."