HOME
DETAILS
MAL
'ഇന്ത്യ റിക്ഷാ ചാലഞ്ച് ടീം' കൊല്ലങ്കോടെത്തി
backup
September 25 2018 | 05:09 AM
കൊല്ലങ്കോട്: രാജ്യത്തെ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഭക്ഷണം, കല, ജീവിതശൈലി, പ്രകൃതിഭംഗി എന്നിവ പഠിക്കാന്‍ വന്ന ഫ്രാന്‍സിലെ മൂന്നംഗ വനിതാ സംഘം കൊല്ലങ്കോട് എത്തി. ഇന്ത്യ റിക്ഷ ചാലഞ്ച് എന്ന ടീമിലെ ഒരു ടീമാണ് കൊല്ലങ്കോട് എത്തിയത്. വെര്‍ജിനെ, ജറാള്ഡിനേ, എമ്മാനുവലേ എന്നിവര്‍ ഓട്ടോ സ്വയം ഓടിച്ചാണ് നാട് കാണാനിറങ്ങിയത് പൊള്ളാച്ചിയില്‍ യാത്ര അവസാനിപ്പിക്കും.
തുടര്‍ന്ന് തമിഴ്നാട്ടിലെ ഗ്രാമങ്ങള്‍ ചുറ്റും. ഒന്‍പത് രാത്രിയും 10 പകലും 1,100 കിലോമീറ്ററും നീളുന്നതുമാണ് യാത്ര. കൊച്ചിയില്‍നിന്ന് തുടങ്ങി കൊച്ചിയില്‍ സമാപിക്കുന്ന തരത്തിലാണ് ഓട്ടോ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."