ഇ-കാലത്ത് ധാര്‍മികത കാത്തുസൂക്ഷിക്കുക: ഹബീബ് ഫൈസി കോട്ടോപ്പാടം
ചെര്‍പ്പുളശ്ശേരി: ഗ്ലോബലായ ഇ-കാലത്ത് നേരിന്റെ പക്ഷത്ത് നില്‍ക്കുന്നതോടൊപ്പം ഇസ്‌ലാമിക സംഘാടകന്‍ ധാര്‍മികതയുടെ പ്രചാരകരാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം. പാലക്കാട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് മീഡിയ വിങും സുപ്രഭാതവും സംയുക്തമായി സംഘടിപ്പിച്ച ന്യൂസ് ആന്‍ഡ് വ്യൂസ് മീഡിയ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെര്‍പ്പുളശ്ശേരി കാഡ് സെന്ററില്‍ നടന്ന വര്‍ക്ക് ഷോപ്പില്‍ ഓണ്‍ലൈന്‍ പത്രമാധ്യമ പ്രവര്‍ത്തനമേഖലയിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ന്യൂസ് ടെക്സ്റ്റ് ആന്‍ഡ് കോണ്ടെക്സ്റ്റ്, വ്യൂസ് കവറിങ് പബ്ലിക് അറ്റെന്‍ഷന്‍, ഡിജിറ്റല്‍ യൂത്ത് എന്നീ വിഷയങ്ങള്‍ സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട്, ഡസ്‌ക് ചീഫ് പി.വി.എസ് ശിഹാബ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍ ആരിഫ് ഫൈസി എന്നിവര്‍ അവതരിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി എ.എം അഷ്‌കര്‍ അലി കരിമ്പയും ജില്ലാ ഭാരവാഹികളായ സയ്യിദ് ഹുസൈന്‍ തങ്ങള്‍, കുഞ്ഞുമുഹമ്മദ് ഫൈസി, ഹിബത്തുല്ല മാസ്റ്റര്‍, സൈനുല്‍ ആബിദ് ഫൈസി, സലാം ഫൈസി നെല്ലായ, സജീര്‍ പേഴുങ്കര അഡ്മിന്‍ ഡസ്‌ക് നിയന്ത്രിച്ചു. വര്‍ക്ക്‌ഷോപ്പില്‍ മീഡിയ വിങ് സെക്രട്ടറി സി.കെ മുഷ്താഖ് ആധ്യക്ഷനായി. മുഹ്‌സിന്‍ ചെര്‍പ്പുളശ്ശേരി സ്വാഗതവും റഹീം പാലക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."