തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയാകും
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ആനവണ്ടി കോര്‍പറേഷനെ രക്ഷിക്കാന്‍ ഇടതു സര്‍ക്കാരിന്റെ പുതിയതന്ത്രം. തിരുവനന്തപുരം ജില്ലാകലക്ടര്‍ ബിജു പ്രഭാകറിനെ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ നീക്കം. നിലവില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയായ ആന്റണി ചാക്കോയെ തല്‍സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഇടതു തൊഴിലാളിസംഘടനകള്‍ വകുപ്പുമന്ത്രിക്കു പരാതി നല്‍കിയിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ പുതിയ നീക്കം.
കെ.എസ്.ആര്‍.ടി.സിയുടെ കടക്കെണി മാറ്റാനോ, ലാഭകരമാക്കാനോ വേണ്ട ഒരുനടപടിയും നിലവിലെ എം.ഡി നടത്തിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. മാത്രമല്ല, ശമ്പളം നല്‍കുന്നതിനും പെന്‍ഷന്‍ കൊടുക്കുന്നതിനും പണം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സിയുടെ മിക്ക ഡിപ്പോകളും വിവിധ ബാങ്കുകളില്‍ ഈടുവച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.
ജില്ലാ കലക്ടര്‍ എന്ന നിലയില്‍ ബിജു പ്രഭാകര്‍ നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തെ എം.ഡി. ആക്കുന്നതിനുള്ള നീക്കം നടത്തുന്നത്. ബിജു പ്രഭാകറിനോട് തൊഴിലാളി സംഘടനകള്‍ക്കും എതിര്‍പ്പു കുറവാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ കാര്യത്തില്‍ മാറ്റമുണ്ടാകും. കഴിഞ്ഞ മന്ത്രിസഭായോഗ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ്‌സെക്രട്ടറിക്കു വകുപ്പു മന്ത്രിയുടെ ഓഫിസ് കത്തു നല്‍കിയിരുന്നു. ഈ വിഷയം പിന്നീട് പരിഗണിക്കുന്നതിനായി മന്ത്രിസഭ മാറ്റുകയായിരുന്നു.
നിലവില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനു വേണ്ടിയുള്ള പണം കണ്ടെത്താന്‍ കോര്‍പറേഷനിലെ ഉന്നതഉദ്യോഗസ്ഥര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയാണ്. 52 കോടി രൂപയോളം ശമ്പളം നല്‍കാന്‍ വേണ്ടിവരും. ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്തുന്നതിനു പിന്നാലെ അടുത്തമാസം മൂന്നാം തീയതിമുതല്‍ പെന്‍ഷന്‍ കൊടുക്കാന്‍ 55 കോടി വേറെ കണ്ടെത്തണം.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഡിപ്പോകളിലെ ഷോപ്പിങ് മാളുകളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഷോപ്പുകള്‍ ആരും എടുക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. ഇതിനു പുറമേയാണ് സ്വകാര്യ ബസ് ലോബികളുടെ ഇടപെടല്‍ കൊണ്ട് സംസ്ഥാനത്തിനകത്തെയും പുറത്തെയും കെ.എസ്.ആര്‍.സി. സര്‍വിസുകള്‍ക്ക് തിരിച്ചടി ഏല്‍ക്കുന്നത്.
ഓടിക്കാന്‍ പെര്‍മിറ്റുകള്‍ ലഭിക്കാതെ സ്‌കാനിയ ബസുകള്‍പോലും നിരത്തിലിറക്കാന്‍ കഴിയുന്നില്ല. മികച്ച മാനേജ്‌മെന്റ് കൊണ്ടുമാത്രമേ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ കഴിയൂവെന്ന തിരിച്ചറിവിലാണ് എം.ഡി സ്ഥാനത്തേയ്ക്ക് ബിജു പ്രഭാകറിനെ കൊണ്ടുവരുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."