പിഞ്ചു കുഞ്ഞുള്‍പ്പെടെ 16 മരണം
ദമസ്‌കസ്: സിറിയയിലെ ഹോംസിലും ദമസ്‌കസിലും ഇസ്‌റാഈല്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ പിഞ്ചു കുഞ്ഞുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരുക്കുണ്ട്. ആക്രമണം നടത്തിയ യുദ്ധവിമാനങ്ങള്‍ക്കു നേരെ സിറിയന്‍ സൈന്യം മിസൈല്‍ അയച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സിറിയയിലെ സൈനിക, ഇറാനിയന്‍ കേന്ദ്രങ്ങളെയാണ് ലക്ഷ്യംവച്ചതെന്ന് ഇസ്‌റാഈല്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ കൊല്ലപ്പെട്ടവരില്‍ മൂന്നു കുട്ടികളുള്‍പ്പെടുമെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകര്‍ പറഞ്ഞു. പത്തുപേര്‍ ഇറാനിയന്‍ പോരാളികളും ബാക്കിയുള്ളവര്‍ ഹിസ്ബുല്ലക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഇസ്‌റാഈല്‍ നാവികസേനയും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ അനുകൂലിക്കുന്നവരാണ് ഇറാനും ഹിസ്ബുല്ലയും റഷ്യയും. അതേസമയം, യു.എസ് ബഷാര്‍ ഭരണകൂടത്തിന് എതിരാണ്. എന്നാല്‍ സിറിയയെ ഇസ്‌റാഈലിനെതിരേ താവളമാക്കാനാണ് ഇറാന്റെ ശ്രമമെന്നാണ് അവരുടെ ഭയം.
11 ദശലക്ഷം പേരാണ് യുദ്ധം കാരണം ഇതിനകം സിറിയ വിട്ടു അഭയാര്‍ഥികളായി പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."